ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടത് ചെയ്യും: ജിഗ്നേഷ് മേവാനി; വിശാലസംഖ്യത്തില്‍ അംഗമാകില്ലെന്നും ദലിത് നേതാവ്

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സ് വിശാലസംഖ്യം രൂപീകരിക്കുന്ന സൂചനയാണുള്ളത്. ഗുജറാത്തില്‍ ബിജെപിയ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കുന്ന വിശാലസംഖ്യത്തില്‍ അംഗമാകില്ലെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകുന്നില്ലെന്ന് മേവാനി പറഞ്ഞു. എന്നാല്‍ ബിജെപിയെ താഴെയിറക്കാന്‍ ആവശ്യമായത് ചെയ്യും. ഇന്നയാളുകള്‍ക്കു വോട്ടു ചെയ്യാന്‍ താന്‍ ആരോടും ആഹ്വാനം ചെയ്യില്ല. എന്നാല്‍ ഭരണഘടനാ വിരുദ്ധമായ, ദലിത്, പട്ടിദാര്‍, കര്‍ഷക വിരുദ്ധരായ ബിജെപിയെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മെവാനി കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമാകണമെന്നില്ല. അഖിലേഷ് ഠാക്കൂറും ഹാര്‍ദിക്കും ഞാനും പിന്നെ മറ്റു ചില ട്രേഡ് യൂണിയനുകളും ബിജെപിക്ക് എതിരാണ്. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി പോരാടാന്‍ എങ്ങനെയെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന പരസ്പര ധാരണ മാത്രം മതി. വോട്ടുകള്‍ ഭിന്നിക്കുമെന്ന് കരുതുന്നില്ലെന്നും മെവാനി പറഞ്ഞു. എല്ലാവര്‍ക്കും വികസനമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യം ഗുജറാത്തില്‍ സംശയമേതുമില്ലാതെ തകര്‍ന്നിരിക്കുന്നു. ഗുജറാത്തിലെ ആറു കോടി ജനങ്ങള്‍ ബിജെപിയെ താഴെയിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മെവാനി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തു ബിജെപിയുടെ ഉറക്കംകെടുത്തുന്ന പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മെവാനി, പിന്നാക്ക – ദലിത് -ആദിവാസി ഐക്യവേദി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. ഹാര്‍ദിക് പട്ടേലും കോണ്‍ഗ്രസിന്റെ ക്ഷണം നേരത്തെ നിരസിച്ചിരുന്നു. എന്നാല്‍ ക്ഷണം സ്വീകരിച്ച അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Top