കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളും ആടിപ്പാടിയ ജിമിക്കി കമ്മല്‍ ഗാനം യൂട്യൂബില്‍ നിന്ന് എടുത്തു കളഞ്ഞു. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ഔദ്യോഗിക ഗാനമാണ് കോപ്പി റൈറ്റിന്റെ പേരില്‍ നീക്കം ചെയ്തത്. ചിത്രത്തിന്റെ കോപ്പിറൈറ്റ് സ്വകാര്യ ടെലിവിഷന്‍ ചാനലായ അമൃതയ്ക്കാണ് നല്‍കിയത്. ഗാനം യൂട്യൂബില്‍ അപ് ലോഡ് ചെയ്തത് സത്യം ഓഡിയോസ് എന്ന സ്വകാര്യ കമ്പനിയായിരുന്നു. ഇവര്‍ക്കെതിരെ ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള ഗാനമായിരുന്നു ജിമിക്കി കമ്മല്‍. ജിമിക്കി കമ്മലിന് പുറമെ ലക്ഷകണക്കിന് ആളുകള്‍ കണ്ട മറ്റ് പല ഗാനങ്ങളും കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് പിന്‍വലിക്കാന്‍ തയ്യാറെടുക്കുകയാണ്.