ഭര്‍ത്താവിന്റെ നാട്ടില്‍ നിന്നുള്ള വരവ് കാത്തിരിക്കവേ ഭാര്യ തലയിടിച്ചുവീണു; ബ്രിട്ടനില്‍ നിന്നും ജിന്‍സിയുടെ മൃതദേഹവുമായി നാട്ടിലേക്ക് പോകാന്‍ കഴിയുന്നില്ല; അസ്വാഭാവിക മരണമെന്ന നിലയിൽ പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകില്ലെന്ന് ആശുപത്രി അധികൃതർ

ലണ്ടൻ: കഴിഞ്ഞ ബുധനാഴ്ച യുകെയിലെ ഭർതൃ സഹോദരന്റെ വീട്ടിൽ കോണിപ്പടിയിൽ നിന്നും തലയിടിച്ചു വീണ മലയാളി യുവതി ജിൻസി മരണമടയാൻ കാരണം വീഴ്ചയിൽ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണെന്ന് സൂചന. കാർപെറ്റിനു പകരം ടൈൽ ഇട്ട തറയിൽ തലയിടിച്ചതും പരുക്ക് ഗുരുതരം ആകാൻ കാരണം ആയിരിക്കാം എന്ന് സംശയിക്കപ്പെടുന്നു. കോവണിയുടെ അഞ്ചോ ആറോ പടികൾ കയറിയപ്പോൾ തന്നെ ജിൻസി പൊടുന്നനെ കാൽ തെന്നി വീഴുക ആയിരുന്നത്രേ. വീണ ഉടൻ തന്നെ വീട്ടിൽ ഉണ്ടായിരുന്ന ഭർതൃ സഹോദര ഭാര്യ ആംബുലൻസ് വരുത്തി 20 മിനിറ്റിനകം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിൻസി അതിനകം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതും കേംബ്രിഡ്ജ് ആദം ബ്രുക് ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നതും.

അസ്വാഭാവികമായ മരണം എന്ന നിലയില്‍ പോസ്റ്റ് മോര്‍ട്ടം വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ വ്യാഴാഴ്ച്ചയെ പോസ്റ്റ് മോര്‍ട്ടം നടക്കാന്‍ ഇടയുള്ളൂ. അങ്ങനെ എങ്കില്‍ അടുത്ത ആഴ്ച മധ്യത്തോടെ മാത്രമേ നാട്ടിലേക്കു മടക്കമുണ്ടാകൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിൻസിയുടെ മരണം അറിഞ്ഞു ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നു പ്രത്യേക അനുസ്മരണ യോഗം നടത്തി. യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ജിൻസിയുടെ സുഹൃത്തുക്കൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ ദിവസം അപകടം നടന്ന വീട്ടിൽ നടന്ന പ്രാർത്ഥനയിൽ 50 ഓളം പേർ പങ്കാളികളായി. മൃതദേഹം വിട്ടു കിട്ടുന്ന സാഹചര്യത്തിൽ അനുയോജ്യമായ തീയതിയിൽ യുകെ മലയാളി സമൂഹത്തിനു ആദരാഞ്ജലികൾ അർപ്പിക്കാൻ പൊതു ദർശന സൗകര്യം ഒരുക്കുമെന്ന് സൂചനയുണ്ട്.

ഇപ്പോഴത്തെ വിവരം അനുസരിച്ചു ഭര്‍ത്താവ് ഷിജുവിന്റെ വീട്ടിലേക്കാകും മൃതദേഹം എത്തിക്കുക. ഷിജുവും സഹോദരന്റെ കുടുംബവും മൃതദേഹത്തെ അനുഗമിക്കും. സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് എല്ലാ കാര്യങ്ങള്‍ക്കും വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.

ജിന്‍സിയുടെ ഭര്‍ത്താവ് ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്റെ വീട്ടിലാണ് ബെഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ എത്തിയ ജിന്‍സി താമസിച്ചിരുന്നത്. ഏറെക്കാലമായി ലൂട്ടനില്‍ താമസിക്കുന്ന ബൈജുവിന്റെ കുടുംബത്തില്‍ ഉണ്ടായ ദുരന്തത്തില്‍ ലൂട്ടന്‍ മലയാളി സമൂഹം ഏക മനസോടെ ഒന്നിച്ചാണ് രംഗത്തുള്ളത്. മലങ്കര കാത്തോലിക് വിശ്വാസി സമൂഹവും താങ്ങായി കൂടെയുണ്ട്. കുടുംബത്തെ ഏതു നിലയ്ക്കും സഹായിക്കാന്‍ ഇവരെല്ലാം ഒറ്റക്കെട്ടാണ്. വിവാഹ ശേഷം ബ്രിട്ടനിലേക്ക് പറന്ന ജിന്‍സിയോടൊപ്പം ആഹ്ലാദകരമായ വിവാഹ പൂര്‍വ ജീവിതം നയിക്കാന്‍ ആണ് കഴിഞ്ഞ വെള്ളിയാഴ്ച ഷിജു ലണ്ടനില്‍ വിമാനമിറങ്ങിയത്.

എന്നാല്‍ ഭാര്യയ്ക്ക് എന്തോ അപകടം പറ്റി ആശുപത്രിയില്‍ ആണെന്ന സൂചന മാത്രം ഉണ്ടായിരുന്ന ഷിജുവിനെ കാത്തു ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ക്കു കൈമാറാന്‍ ഉണ്ടായിരുന്നത് അത്യന്തം ഹൃദയ ഭേദകമായ വാര്‍ത്തയായിരുന്നു. പ്രിയതമനെ കാത്തു പ്രാണന്‍ വെടിയാന്‍ കഴിയുന്ന ജിന്‍സിയുടെ ശരീരമാണ് ഷിജുവിന് മുന്നില്‍ എത്തിയത്. മണിക്കൂറുകള്‍ നിശബ്ദനായി നില്‍ക്കേണ്ടി വന്ന ഈ യുവാവിന് ഇപ്പോള്‍ ആശ്വാസം പകരുന്നത് ലൂട്ടനിലെ ചെറുപ്പക്കാരായ മലയാളി യുവാക്കളാണ്. ഇത്തരം ഒരു ദുരന്തം ഒരാള്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രമാണ് ഷിജുവിനെ കാണാന്‍ എത്തുന്ന ഓരോരുത്തരും മനസ്സില്‍ ആശിക്കുന്നത്

Top