ജിൻസൺ ക്രൂരതയുടെ ആൾരൂപം: ആസൂത്രിതമായ കൊലപാതകം ക്രൂരതയുടെ പ്രതിരൂപം ജിൻസനെന്നു പൊലീസ്; കുറ്റപത്രത്തിൽ ക്രൂരത വെളിപ്പെടുത്തി പൊലീസ്

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: നന്തൻകോട്ടെ വീട്ടിൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേഡൽ ജിൻസൺ രാജയുടേത് സമാനതകളില്ലാത്ത ക്രൂരതയെന്നു പൊലീസ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് നന്ദൻകോട് കൂട്ടകൊലക്കേസിൽ പ്രതിയായ കേദൽ ജീൻസനെ വീണ്ടും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസ് ക്രൂരത വ്യക്തമാക്കിയ റിപ്പോർട്ട് നൽകിയത്. കോടതിയിൽ ഹാജരാക്കിയ ജിൻസണെ റിമാൻഡ് ചെയ്തു. കേദൽ നടത്തിയത് ആസൂത്രിതവും ക്രൂരവുമായ കൊലപാതകം എന്ന നിലയിൽ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കേസിൽ തുടർനടപടികളിലേക്ക് കടക്കുന്നത്.
നന്ദൻകോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉൾപ്പെടെ നാലുപേരെ കൂട്ടകൊല ചെയ്തകേസിൽ പ്രതിയായ കേദലിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പൊലീസ് കേദലിനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി കേദലിനെ വീണ്ടും റിമാൻഡ് ചെയ്തു. നന്ദൻകോട് വീട്ടിലും പെട്രോൾ പമ്പ് ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ചെന്നൈയിലും കേദലിനെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കേദലിനെ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. സാഹചര്യതെളിവുകൾ പ്രകാരം പ്രതി കുറ്റം ചെയ്തിരിക്കുന്നത് ആസൂത്രിതമായും ക്രൂരമായാണെന്നും പൊലീസ് വ്യക്തമാക്കി.
ദൃക്സാക്ഷികൾ ഇല്ലാത്ത കൊലപാതകത്തിൽ പ്രതിക്കുള്ള ശിക്ഷയ്ക്ക് വഴിയൊരുക്കുക, സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമായിരിക്കും. ഡിഎൻഎ, ഫോറൻസിക് ശാസ്ത്രീയപരിശോധന റിപ്പോർട്ടുകൾ അടുത്ത ദിവസങ്ങളിൽ തന്നെ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഫോറൻസിക് സർജൻ ഉടൻ പൊലീസിന് കൈമാറും.
റിപ്പോർട്ടുകൾ എല്ലാം ലഭിച്ചാൽ ഉടൻ അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കും. മൊഴിയെടുക്കലിന്റെ തുടക്കത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള കേദലിന്റെ ശ്രമം പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു. ശാസ്ത്രീയതെളിവുകൾ പൂർണ്ണമായും വിശകലനം ചെയ്ത് ആവും അന്വേഷണ ഉദ്യോഗസ്ഥൻ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top