തന്റെ മകളെ കൊന്നത് അമീറുളല്ലെന്ന് ജിഷയുടെ അമ്മ രാജേശ്വരി

rajeswari

കൊച്ചി: തന്റെ മകളെ കൊന്നത് അമീറുല്‍ ഇസ്ലാമല്ലെന്ന് ജിഷയുടെ അമ്മ രാജേശ്വരി തറപ്പിച്ച് പറയാന്‍ കാരണമെന്താണ്? കൊലയ്ക്ക് കാരണമായി പറയുന്ന കാര്യങ്ങള്‍ ഒന്നും വിശ്വസിക്കാനാവില്ലെന്നാണ് രാജേശ്വരി പറയുന്നത്. അമ്മയ്ക്കും ജിഷയ്ക്കും അമീറുല്‍ ഇസ്ലാമിനെ അറിയാമെന്ന് പോലീസ് പറയുമ്പോള്‍ താന്‍ അങ്ങനെയൊരാളെ കണ്ടിട്ടില്ലെന്നാണ് ജിഷയുടെ അമ്മ പറയുന്നത്.

കുളിക്കടവില്‍വെച്ച് മോശമായി പെരുമാറിയ അമീറുള്ളിനെ ഒരു സ്ത്രീ മര്‍ദ്ദിക്കുന്നതു കണ്ട് ജിഷ ചിരിച്ചത് പ്രതിയില്‍ വൈരാഗ്യമുളവാക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. അമീറുള്ളിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പൊലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇതും ജിഷയുടെ കൊലപാതകത്തിന് കാരണമായതായി പൊലീസ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാള്‍ ജിഷ കുളിക്കാനെത്തുന്ന ചക്കിലാംപറമ്പ് കോളനിയിലെ തോട്ടത്തിലുള്ള കുളിക്കടവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കിയതായി അറിയില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, അമീറുള്‍ ഇസ്ലാമിനെതിരെ തെളിവുകള്‍ ശക്തമാണെന്നാണ് പൊലീസ് പറയുന്നത്. ജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ജിഷയെ കടന്നു പിടിച്ചുവെന്നും തന്റെ ഇംഗിതത്തിന് കീഴ്പ്പെടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജിഷ കൊലപാതക കേസില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് ഡിഎന്‍എ പരിശോധന ഫലം. എന്നാല്‍ ഇതു സംബന്ധിച്ച പല ദുരൂഹതകളും പ്രകടമാകുന്നുണ്ട്. കേസില്‍ 26 പേരുടെ ഡിഎന്‍എ ശേഖരിച്ച പോലീസ് 25 പേരുടെ ഡിഎന്‍എകള്‍ പരിശോധിച്ചത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ആയിരുന്നു.

എന്നാല്‍ അന്വേഷണ സംഘം പ്രതിയെന്ന് കണ്ടെത്തിയ അമീറുല്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധന നടത്തിയത് തിരുവനന്തപുരത്തെ പൊലീസ് ലാബിലായിരുന്നു.
ഇതിനിടെ അമീറുള്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുമതി നല്‍കി.

Top