കൊച്ചി: ജിഷയെ കഴുത്ത്് ഞെരിച്ച് കൊന്നതിനുശേഷം ബലാത്സംഗം ചെയ്തു കൊന്നുവെന്ന് പിടിയിലാണ് അസം സ്വദേശിയായ അമീയൂര്‍ ഉള്‍ ഇസ്ലാം. കൃത്യം ചെയ്യാന്‍ പ്രതിക്കുണ്ടായ പ്രേരണ ലൈംഗികചോദന മാത്രമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ജിഷയുടെ നിലവിലെ വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്നു ഇയാള്‍. സംഭവദിവസം രാവിലെ ലൈംഗിക താല്‍പ്പര്യം വെച്ച് ജിഷയുടെ വീട്ടില്‍ ഇയാള്‍ വന്നിരുന്നതായും ജിഷ രൂക്ഷമായി ഇതിനോട് പ്രതികരിക്കുകയും ചെയ്തതായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായിട്ടാണ് വിവരം. രാവിലെ 9 മണിക്ക് ജിഷ ഇപ്പോള്‍ താമസിച്ചിരുന്ന വീട്ടിലെത്തിയ ഇയാള്‍ ജിഷയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്ന് നാലു മണിയോടെ മദ്യപിച്ച് വീണ്ടുമെത്തുകയും കൃത്യം നടത്തുകയുമായിരുന്നു.
വീണ്ടും ഒരായുധം കരുതിയിരുന്ന ഇയാള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് സ്വകാര്യഭാഗം കീറി മുറിച്ച് വികൃതമാക്കിയത്. പിന്നീട് മൃതദേഹം ചിന്നഭിന്നമാക്കി. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ ആയുധം വലിച്ചെറിഞ്ഞു. ആയുധം കണ്ടെത്താനായിട്ടില്ല.
ജിഷയുമായി നല്ല പരിചയം ഉള്ള ഒരാളായിരിക്കാം പ്രതിയെന്ന് പോലീസ് നേരത്തേ സംശയിച്ചിരുന്നു. ജിഷയുടെ വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഇയാള്‍ ജിഷയുടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ താമസിച്ചിരുന്നയാളുമാണ്. നാട്ടുകാര്‍ ഉപദ്രവിക്കുമെന്ന് ഭയന്ന് പ്രതിയെ ഒളിവ് സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജിഷയുടെ വീടിന്റെ അരികില്‍ നിന്നും കിട്ടിയ രക്തക്കറ പുരണ്ട ചെരുപ്പാണ് കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമായി മാറിയത്.
കൊല്ലപ്പെടുന്നതിന്‍റെ തലേന്ന് ജിഷയുമായുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി അമി ഉള്‍ ഇസ്ലാമിന്‍റെ മൊഴി. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് പറയുന്നു. പൊലീസിനെ സമര്‍ഥമായി കബളിപ്പിച്ച് മുങ്ങിയ പ്രതിയെ പിടികൂടിയതാകട്ടെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും.
2016 ഏപ്രില്‍ 27നായിരുന്നു ജിഷയുടെ ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം. ജിഷയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് 200 മീറ്റര്‍ മാത്രം അകലെയുളള സ്ത്രീകളുെട കുളിക്കടവില്‍ പ്രതി അമി ഉല്‍ ഇസ്ലാം കുളിക്കാനെത്തുന്നു. ഈ സമയം അവിടെ കുളിച്ചിരുന്ന സ്ത്രീകള്‍ പ്രതിയെ കണ്ട് ദേഷ്യപ്പെട്ടു. . വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ സ്ത്രീകള്‍ സംഘം ചേര്‍ന്ന് അമിഉള്‍ ഇസ്ലാമിനെ മര്‍ദ്ദിച്ചു. ഈ സമയം കൊല്ലപ്പെട്ട ജിഷയും അവിടെയുണ്ടായിരുന്നു. സ്ത്രീകള്‍ കൂട്ടത്തോടെ അമിഉള്‍ ഇസ്ലാമിനെ മര്‍ദ്ദിക്കുന്നത് കണ്ട് ജിഷ ചിരിച്ചു. സ്ത്രീകളുടെ മര്‍ദ്ദനത്തില്‍ അപമാനിതനായ അമിഉള്‍ ഇസ്ലാം പിറ്റേന്ന് ഉച്ചയോടെ ജിഷയുടെ വീട്ടിലെത്തി.ജിഷയുമായി വാക്കുതര്‍ക്കമുണ്ടായി.ജിഷ അമി ഉള്‍ ഇസ്ലാമിനെ ചെരുപ്പു കൊണ്ട് അടിച്ച് പുറത്താക്കി.പിന്നീട് പെരുമ്പാവൂരിലെത്തി മദ്യപിച്ച അമി ഉള്‍ ഇസ്ലാം വൈകിട്ട് 5 മണിയോടെ ജിഷയുടെ വീട്ടിലെത്തി.ജിഷയുമായി വീണ്ടും വാക്കുതര്‍ക്കമുണ്ടായി. </
ഈ വാക്കുതര്‍ക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജിഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. മരണവെപ്രാളത്തില്‍ ജിഷ അമിഉള്‍ ഇസ്ലാമിനെ കടിച്ചു. ഇതിനിടെ ജിഷ കുടിക്കാന്‍ വെളളം ചോദിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന മദ്യം ജിഷയുടെ വായിലേക്ക് ഒഴിച്ചു. പിന്നാലെ കത്തി ഉപയോഗിച്ച് ജിഷയുടെ ജനനേന്ദ്രിയം കുത്തിക്കീറി. മാനഭംഗപ്പെടുത്താനും ശ്രമിച്ചു. തുടര്‍ന്ന് പുറത്തേക്കിറങ്ങി നടന്ന അമിഉള്‍ ഇസ്ലാം കനാലിലിറങ്ങി ചോരക്കറ കഴുക്കികളഞ്ഞു. ചെരുപ്പും സമീപത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് ആസാമിലെ സ്വന്തം നാട്ടിലേക്ക് പോയി. ഈ യാത്രയ്ക്കിടെ കയ്യിലുണ്ടായിരുന്ന സിം കാര്‍ഡും ഉപേക്ഷിച്ചു. പിന്നീട് തഞ്ചാവൂരില്‍ ജോലി തരപ്പെടുത്തിയ േശഷം ആസാമില്‍ നിന്ന തഞ്ചാവൂരിലേക്ക് മടങ്ങി. ഈ സമയം മുമ്പുപയോഗിച്ചിരുന്ന ഫോണിലേക്ക് പുതിയ സിം കാര്‍ഡും ഇട്ടു. ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ നേരത്തെ അറിയമായിരുന്ന പൊലീസിന് ഇതോടെ അമിഉള്‍ ഇസ്ലാമിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. പെരുമ്പാവൂരിലുണ്ടായിരുന്ന അമിഉള്‍ ഇസ്ലാമിന്‍റെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളും പ്രതിയിലേക്കുളള വഴി തുറന്നു.