ജിഷയുടെ കുടുംബത്തിന് ലഭിച്ച സഹായത്തില്‍ നിന്ന് 29 ലക്ഷം പിന്‍വലിച്ചു; അമ്മയും മകളും പണത്തിന് വേണ്ടി അടി; 29 എവിടെ പോയെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍

കൊച്ചി: അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ മരണത്തിന് ശേഷം അമ്മയ്ക്കും സഹോദരിക്കും ലഭിച്ച സാമ്പത്തീക സഹായങ്ങള്‍ അവര്‍ക്ക് തന്നെ ശത്രുവായി മാറുകയാണോ.? പണത്തെ ചൊല്ലി ഇരുവരും തമ്മിലുള്ള തര്‍ക്കം കയ്യങ്കാളിയില്‍ വരെ എത്തിയിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ ബന്ധുക്കള്‍ ഇവരുടെ ആര്‍ഭാട ജീവിതത്തിനെതിരെ രംഗത്ത് വന്നതോടെ ജിഷയുടെ കുടുംബം പുതിയ ആരോപണത്തിന് നടുവിലാണ്.

സര്‍ക്കാര്‍ നേരിട്ട് സഹായം നല്‍കിയതിന് പുറമേ വ്യക്തികളും സംഘടനകളും നല്‍കുകയും ചെയ്തു. ഇങ്ങനെ ലക്ഷങ്ങളാണ് ജിഷയുടെ മാതാവ് രാജേശ്വരിക്ക് ലഭിച്ചത്. ഇങ്ങനെ കുടുംബത്തിന് സഹായമായി ലഭിച്ച വമ്പന്‍ തുകയില്‍ ആര്‍ഭാഡ ജീവിതം നയിച്ച് തമ്മില്‍ തല്ലുന്ന ജിഷയുടെയും മാതാവിന്റെയും വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ് ലഭിക്കുന്നത്. ജിഷയുടെ മരണത്തിന് ഒരു കൊല്ലം പോലും തികയും മുമ്പ് ഇതിന്റെ പേരില്‍ രാജേശ്വരിക്ക് സഹായമായി സര്‍ക്കാര്‍ നല്‍കിയ പണത്തില്‍ ഭൂരിഭാഗവും ശതമാനവും ബാങ്കില്‍ നിന്നും പിന്‍വലിച്ചുവെന്നാണ് വ്യക്തമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം ജില്ലാ കലക്ടറുടെയും രാജേശ്വരിയുടെയും സംയുക്ത അക്കൗണ്ടില്‍ നിന്നു കഴിഞ്ഞ ഡിസംബര്‍ 20 വരെ 29 ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. ജിഷയുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ അറിഞ്ഞ് സര്‍ക്കാരടക്കം പലരും സഹായിച്ചതോടെ ലക്ഷങ്ങളാണ് അക്കൗണ്ടിലെത്തിയത്. ഈ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 39,11,308 രൂപയില്‍ 28,75,011 രൂപയും പിന്‍വലിക്കപ്പെട്ടതായി ബാങ്ക് രേഖകള്‍ പറയുന്നു. എന്നാല്‍, തുക പിന്‍വലിച്ചതു സംബന്ധിച്ചു ദുരൂഹതകളുണ്ടെന്ന് ജിഷയുടെ മറ്റു ബന്ധുക്കള്‍ ആരോപിക്കുന്നു

ജിഷയുടെ മാതാവിനും സഹോദരിക്കും ഇപ്പോഴും പല കോണുകളില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ വീടുവച്ച് വീട്ടുസാമഗ്രികളെല്ലാം നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അധികം ചിലവൊന്നും രണ്ട് പേര്‍ക്കുമില്ല. എന്നിട്ടും ഇത്രയും വലിയ തുക എന്തിന് പിന്‍വലിച്ചു അത് വേറെ അക്കൗണ്ടിലേക്ക് മാറ്റുകയാണോ അതോ ചിലവഴിച്ചോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും വ്യക്തമല്ല. ഭീമമായ തുക പിന്‍വലിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജിഷയുടെ മറ്റുബന്ധുക്കളും ആവശ്യപ്പെടുന്നുണ്ട്. എല്ലാ ആഴ്ച്ചയിലും 24,000ത്തോളം രൂപ പിന്‍വലിച്ച് രാജേശ്വരിയും മകളും ആര്‍ഭാഡ ജീവിതം നയിക്കുകയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കവും ഇരുവരും തമ്മിലുണ്ടായി.

പണം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ജിഷയുടെ സഹോദരി ദീപ അമ്മയെ കസേര കൊണ്ട് അടിച്ചിരുന്നു. ചൊവ്വാഴ്ച ഇവരുടെ കൈയാങ്കളിക്കിടെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കു പറ്റുകയും ചെയ്തു. പിന്‍വലിച്ച തുക വീതം വയ്ക്കുന്നതു സംബന്ധിച്ച് ഒന്നര മാസത്തിലേറെയായി അമ്മയും മകളും തമ്മില്‍ വഴക്കു തുടരുകയായിരുന്നു. സര്‍ക്കാര്‍ സഹായമായി ദീപയ്ക്കു ജോലി ലഭിച്ചപ്പോള്‍ അതു തനിക്കു വേണമെന്ന് രാജേശ്വരി വാശിപിടിച്ചിരുന്നു. ജിഷയുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ ദീപയ്ക്കു നല്‍കരുതെന്നും അവര്‍ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു.
തനിക്ക് ജോലി കിട്ടിയില്ലെങ്കില്‍ ദീപയ്ക്കും ജോലി വേണ്ടെന്നായിരുന്നു അന്ന് രാജേശ്വരിയുടെ നിലപാട്. ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദീപയ്ക്ക് ജോലിയും വീടും പത്ത് ലക്ഷം രൂപയും അമ്മയ്ക്ക് 5000 രൂപ പെന്‍ഷനും സര്‍ക്കാര്‍ നല്‍കിയിരുന്നു. ജിഷയുടെ പേരിലുള്ള ആനൂകൂല്ല്യങ്ങള്‍ ദീപയ്ക്ക് നല്‍കരുതെന്നും ഉദ്യോഗസ്ഥരോട് രാജേശ്വരി പറഞ്ഞിരുന്നു.

അതേസമയം രാജേശ്വരിയും മകളും ആര്‍ഭാഡ ജീവിതം നയിക്കുമ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ് ജിഷയുടെ പിതാവ് പാപ്പു. സഹായമായി ലഭിച്ച പണത്തിന്റെ പങ്ക് അവകാശപ്പെട്ട് പിതാവ് പാപ്പു കോടതിയെ സമീപിച്ചിരുന്നു. ജിഷ കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ദീപയ്ക്കു ജോലി നല്‍കി. കുടുംബത്തിന് 10 ലക്ഷം രൂപയും വീടും നല്‍കി. പല വ്യക്തികളും സംഘടനകളും പണം നല്‍കി. അതില്‍ പിതാവായ തനിക്കും അവകാശമുണ്ടെന്നാണ് പാപ്പുവിന്റ വാദം. പട്ടികജാതിക്കാരനായ തന്റെ മേല്‍വിലാസത്തില്‍ ലഭിച്ച സഹായങ്ങള്‍ രാജേശ്വരിയും ദീപയും ആര്‍ഭാടജീവിതത്തിന് ഉപയോഗിക്കുകയാണെന്ന് പാപ്പു നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഒറ്റ നില വീട്ടില്‍ സൗകര്യങ്ങള്‍ ഇല്ലെന്നും അതിനാല്‍ മുകളില്‍ ഉടനെ നില സര്‍ക്കാര്‍ ചെലവില്‍ എടുത്ത് നല്‍കണമെന്നും രജേശ്വരി നേരത്തെ ആവശ്യപ്പെട്ടത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സര്‍ക്കാരില്‍ നിന്ന് ലഭിച്ച പണത്തിന് പുറമേ 30 ലക്ഷം രൂപ മറ്റ് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ചുവെന്നാണ് കണക്ക്. അതേ സമയം ജിഷയുടെ കുംടുബത്തിനെതിരായി വാര്‍ത്തകള്‍ പുറത്ത് വരുന്നതില്‍ പോലിസിന്റെ രഹസ്യ അജണ്ടകളാണെന്നും വിമര്‍ശനമുണ്ട്. നേരത്തെയും ഇവര്‍ക്കെതിരെ പോലീസ് കഥകള്‍ പ്രചരിപ്പിച്ചിരുന്നു.

Top