ഈ നാട്ടില്‍ നീതിയില്ലേ….സാറെ….ഈ അമ്മയുടെ ചോദ്യങ്ങള്‍ക്ക് ആര്‍ക്കാണ് മറുപടി പറയാന്‍ കഴിയുക; കണ്ണീരിന് മുന്നില്‍ നിശ്ബദനായി വിഎസും

പെരുമ്പാവൂര്‍: ഈ അമ്മയുടെ ചോദ്യങ്ങള്‍ ആര്‍ക്കാണ് മറുപടി പറയാന്‍ കഴിയുക….നിങ്ങള്‍ക്കവരെ മാനസിക രോഗിയായി ചിത്രീകരിക്കാം…..നാല്‍പ്പതുവര്‍ഷമായി ഈ കനാല്‍ പുറംമ്പോക്കില്‍ ഇവര്‍ ജീവിക്കുന്നു. ഇടതുപാര്‍ട്ടികളുടെ കുത്തകമാത്രമുള്ള മേഖലയാണ് എന്നിട്ടും പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് അവര്‍ക്കൊരു കിടപാടം പോലുമൊരുക്കാന്‍ ഒരു പാര്‍ട്ടിക്കാരനും തയ്യാറായില്ല…..പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മുന്നില്‍ ഈ അമ്മ പൊട്ടികരഞ്ഞപ്പോള്‍ നെടുവീര്‍പ്പിട്ടത് കേരളം മുഴുവനുമാണ്…. ഈ നാട്ടില്‍ നീതിയില്ല സാറെ…..എത്ര തവണ പാര്‍ട്ടിക്കാരുടെ കാലുപിടിച്ചു…പള്ളിയില്‍ പോയി തെണ്ടി….ഞങ്ങളെയാരും സഹായിച്ചില്ല….ചങ്കുപൊട്ടുന്ന ആ വിലാപങ്ങള്‍ കേട്ട് പ്രതിപക്ഷ നേതാവും നിശ്ബദനായി.

കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചത് തെമ്മാടിത്തരമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പുതിയ ടിമിനെകൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും വിഎസ് അച്യുതാതന്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരുമ്പാവൂരിലെ ജിഷയെ കൊലപ്പെടുത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്വേഷണം ഫലപ്രദമായി നീങ്ങുന്നു. സംഭവത്തിന് മറ്റുമാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കരുത്. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top