ജിഷ്ണു പ്രണോയ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ഹര്‍ജിയും കോടിതിയുടെ പരിഗണനയില്‍ ഉണ്ടാകും. അതേസമയം കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും. ജിഷ്ണു കേസിലും ഷഹീര്‍ ഷൗക്കത്തലി കേസിലും സംസ്ഥാന സര്‍ക്കാരിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ജിഷ്ണു കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് മാത്രമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇതും കോടതി പരിഗണിക്കും.

Top