ഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും കൂറുമാറുന്നവരുടെ എണ്ണം നാള്‍്ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. പാര്‍ലമെന്റ് ഇലക്ഷന്‍ അടുത്ത സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. വിവിധ സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും വരെ ബിജെപി പാളയത്തിലെത്തി.
മൂന്ന് തവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ എന്‍ഡി തിവാരി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ, മറ്റൊരു യുപി മുഖ്യമന്ത്രി ജഗദംബിക പാല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്ന വിജയ് ബഹുഗുണ, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന പ്രേമ ഖണ്ഡു, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന നാരായണ്‍ റാണ തുടങ്ങി നിരവധി പേരാണ് ബിജെപിയിലെത്തിയത്.
ഈ പട്ടികയിലേക്ക് ഏത് നേരവും ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടാം എന്നതാണ് അവസ്ഥ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടേയും അടുത്ത അനുയായി ആയ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഉത്തര്‍ പ്രദേശിലെ ധൗരാഹ്റ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ജിതിന്‍ മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നാല് നേതാക്കളില്‍ പ്രധാനിയാണ് ജിതിന്‍ പ്രസാദ. ഉത്തര്‍ പ്രദേശ് ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ്. പ്രിയങ്ക ഗാന്ധിയെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേട്ടമുണ്ടാക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
നിലവില്‍ സിനിമാ താരം കൂടിയായ രാജ് ബബ്ബര്‍ ആണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവ് ബിജെപിയിലെത്തുക എന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും. ഉത്തര്‍ പ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കമാണ് ജിതിനെ ചൊടിപ്പിച്ചത് എന്നാണ് സൂചന.
ഉത്തര്‍ പ്രദേശിലെ ലാക്കിംപൂര്‍-ഖേരി, സീതാപൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത് ജിതിനുമായി കൂടിയാലോചന നടത്താതെയാണ് എന്നാണ് ആരോപണം. സീതാപൂര്‍, ഖേരി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇത്തവണ മുസ്ലീം സ്ഥാനാര്‍ത്ഥികളെ ആണ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.