ജേര്‍ണലിസ്റ്റുകള്‍ക്ക് അവസരം…ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് സബ് എഡിറ്റര്‍ ട്രെയിനിമാരേയും റിപ്പോര്‍ട്ടര്‍മാരെയും സീനിയര്‍ എഡിറ്ററേയും ആവശ്യമുണ്ട്

കണ്ണൂര്‍ :ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് സബ് എഡിറ്റര്‍ ട്രെയിനിമാരെയും റിപ്പോര്‍ട്ടര്‍മാരെയും തേടുന്നു. ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക് ഭംഗിയായി മൊഴിമാറ്റം ചെയ്യാനുള്ള കഴിവുമുണ്ടെങ്കില്‍, പ്രായം മുപ്പതിന് താഴെയാണെങ്കില്‍ സബ് എഡിറ്റര്‍ ട്രെയിനി ഒഴിവിലേയ്ക്ക് അപേക്ഷിക്കാം.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ,താലൂക്ക് ആസ്ഥാനങ്ങളിലും ഫുള്‍ ടൈം, പാര്‍ട് ടൈം റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റ് മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പാര്‍ട് ടൈം ജോലിയില്‍ അപേക്ഷിക്കാം. പത്ര പ്രവര്‍ത്തനത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെയെങ്കിലും പരിചയ സമ്പത്തുള്ളവര്‍ക്ക് മുന്‍ഗണന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താലൂക്ക് ആസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരാകുന്നതിന് പത്ര പ്രവര്‍ത്തനത്തില്‍ ഡിപ്ലോമ ആവശ്യമില്ല. ഏതെങ്കിലും മാധ്യമത്തില്‍ പ്രാദേശി ലേഖകനായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.

1.ജേര്‍ണലിസ്റ്റുകള്‍ (ഫുള്‍ ടൈം)

ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ കണ്ണൂര്‍ ഓഫീസില്‍ മുഴുവന്‍ സമയം ജോലിചെയ്യാന്‍ താല്‍പര്യമുള്ള ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്.പത്രപ്രവര്‍ത്തനത്തില്‍ മുന്‍കാല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും .JOB -DIH

മലയാളത്തില്‍ എഴുതാനുള്ള കഴിവുള്ള ബിരുദ ധാരികളേയോ ബിരുദാനന്തര ബിരുദ ധാരികളേയോ ആണ് അന്വേഷിയ്ക്കുന്നത്. വാര്‍ത്തകളും വിവരങ്ങളും ലേഖനങ്ങളും ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്ക് തെറ്റുകൂടാതെ വിവര്‍ത്തനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള കഴിവ് ഉണ്ടാവണം.കമ്പ്യൂട്ടറില്‍ മലയാളം അനായാസം ടൈപ്പ് ചെയ്യാനുള്ള അറിവുണ്ടാവുണ്ടായിരിക്കണം . പത്ര പ്രവര്‍ത്തനത്തില്‍ ബിരുദമോ ഡിപ്ലോമയോ ഉണ്ടാവുന്നത് അഭികാമ്യം. സ്വന്തമായി ബ്ലോഗ് /മുന്‍പ് എഴുതിയ ലേഖനങ്ങള്‍ ,എഴുത്തുകള്‍ വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണം. ബ്ലോഗിന്റെ യു ആര്‍ എല്‍ കൂടി ബയോ ഡാറ്റയില്‍ ചേര്‍ക്കുക.മറ്റു സ്ഥാപനങ്ങളില്‍ /ഓണ്‍ലൈന്‍ പത്ര പ്രവര്‍ത്തനത്തില്‍ പരിചയം ഉള്ളവര്‍ അതു വ്യക്തമാക്കുന്നതും ഗുണകരമായിരിക്കും .ബേസിക് ഫോട്ടോഷോപ്പ് അറിയുക അഭികാമ്യം .പ്രവര്‍ത്തി പരിചയത്തിനനുസരിച്ച് ആകര്‍ഷകമായ ശമ്പളം കൊടുക്കുന്നതായിരിക്കും .

3.മാര്‍ക്കെറ്റിങ് മാനേജര്‍ :Marketing Manager.

Marketing and Advertising മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ മാത്രം അപേക്ഷിക്കുക .നന്നായി English-ഉം മലയാളവും കൈകാര്യം ചെയ്യാന്‍ അറിവുണ്ടായിരിക്കണം ബിരുദവും ബിരുദാനന്ത ബിരുദവും  അഭികാമ്യം .ജേര്‍ണലിസം പഠിച്ചവര്‍ക്കും ,പത്രപ്രവര്‍ത്തനത്തില്‍ അഭിരുചി Advantage ആയി കണക്കാക്കും.Responsibilities include advising customers, advertisement dealing with complaints, data entry, handling technical issues. Promotion in various social media .

4.English Editor

ഡയ്ലി ഇന്ത്യൻ ഹെറാൾഡിന്റെ സഹോദര സ്ഥാപനമായ സ്പോട്സ് സൈറ്റിലേയ്ക്ക് ഇംഗ്ലീഷ് പത്രപ്രവർത്തനത്തിൽ പരിചയം ഉള്ളവരേയും സബ് എഡിറ്റർ പോസ്റ്റിലേക്ക് അപേക്ഷ ഷണിക്കുന്നു.

ഇന്ത്യയില് ഓണ്‍ലൈന്‍ പത്ര വായനയില്‍ മുഖ്യധാര മാധ്യമങ്ങള്‍ കഴിഞ്ഞാന്‍ ഒന്നാം സ്ഥാനത്ത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡാണ്. ഓണ്‍ലൈന്‍ വായനക്കാരുടെ കണക്കെടുപ്പില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന അലക്‌സാ റാങ്കിങ്ങിലാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഏറെ ദൂരം മുന്നിലായിട്ടുള്ളത്.മലയാളത്തിലെ നവമാധ്യമ ഇടപെടലുകളില്‍ നിര്‍ണ്ണായമായ പങ്കുവഹിച്ച ഡെയ്‌ലി ഇന്ത്യന്‍ ഹെറാര്‍ഡ് വായനക്കാരുടെ എണ്ണത്തില്‍ മുന്നേറ്റം തുടരുകയാണ്.മംഗളം, ദീപിക തുടങ്ങിയ മുഖ്യധാരാ പത്രത്തിനും ഒരുപാട് മുന്നിലും മറ്റ് നിരവധി ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളെ പിന്നിലാക്കിയാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വായനക്കാരുടെ കണക്കെടുപ്പില്‍ മുന്നേറ്റം തുടരുന്നത്.മനോരമക്കും മാതൃഭൂമിക്കും പിന്നില്‍ ഉള്ള ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വന്‍ കുതിപ്പാണ് എല്ലാ സേര്‍ച്ച് എഞ്ചിനിലും . ഇന്ത്യയിലും ഗള്‍ഫ് പ്രവാസികള്‍ക്കിടയിലും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നിര്‍ണ്ണായക സ്വാധീനമാണ് ചെലുത്തുന്നതെന്ന് അലക്‌സാ റാങ്കിങ് വ്യക്തമാക്കുന്നു.

അപേക്ഷകര്‍ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബയോ ഡാറ്റ താഴെ കാണുന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അറ്റാച്ച് ചെയ്ത് അയയ്ക്കുക.അപേക്ഷകള്‍   ഇ-മെയില്‍  ഐഡി:  [email protected]   .മെയില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30. Interview will be second week of August .

 

Top