ഫെയ്‌സ്ബുക്കിലൂടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;21 കാരിയും സുഹൃത്തും കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി : ഫെയ്‌സ്ബുക്ക് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കി അരക്കോടിയോളം തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍. തൃശൂര്‍ കുന്ദംകുളം സ്വദേശിയും 21 കാരിയുമായ കൃഷ്‌ണേന്ദുവും സുഹൃത്ത് ജിന്‍സണുമാണ് പിടിയായത്. 83 പേരില്‍ നിന്നായാണ് 45 ലക്ഷത്തോളം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. വെണ്ണല സ്വദേശിയുടെ പരാതിയില്‍ കൊച്ചിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

ഗള്‍ഫില്‍ സ്വന്തമായി തുടങ്ങാന്‍ പോകുന്ന ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്ന് ഫെയ്‌സ്ബുക്കിലൂടെ അവതരിപ്പിച്ചാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്. ഇതിനായി 53000 രൂപാ വീതം ഓരോരുത്തരില്‍ നിന്നും ഈടാക്കുകയായിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലാണ് ഈ തുക നിക്ഷേപിച്ചിരുന്നത്. ഈ തുക ഉപയോഗിച്ച് ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു ഇരുവരും.ഫെയ്‌സ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായവരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും.വെണ്ണല സ്വദേശിയുടെ പരാതിയുമായി സമീപിച്ചപ്പോള്‍ പൊലീസ് ഇരുവരെയും തന്ത്രപൂര്‍വ്വം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top