‘ഐ ലവ് യു ചാണ്ടി അപ്പച്ചാ’; സ്നേഹക്കുറിപ്പുമായി പെൺകുട്ടി; നെഞ്ചോട് ചേര്‍ത്ത് മടക്കം

പുതുപ്പള്ളി: ആള്‍ക്കൂട്ടം നെഞ്ചിലേറ്റിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. ജനനായകന്റെ ശവമഞ്ചത്തിന് മുകളില്‍ ചേര്‍ത്തുവച്ച ഒരു പോസ്റ്റര്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ‘ഐ ലവ് യു ചാണ്ടി അപ്പച്ചാ’ എന്നെഴുതിയ പോസ്റ്റര്‍ ജൊഹാന ജസ്റ്റിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടേതാണ്.

ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ദേഹവുമായുള്ള വാഹനം കടന്നുപോയപ്പോള്‍ വഴിയരികില്‍ പോസ്റ്ററുമേന്തി നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. മണിക്കൂറുകളോളമാണ് സ്വന്തം കൈപ്പടയിലെഴുതിയ പോസ്റ്റര്‍ ഹൃദയത്തോട് ചേര്‍ത്ത് അവള്‍ കാത്തുനിന്നത്. മകന്‍ ചാണ്ടി ഉമ്മന്‍ ആ പോസ്റ്റര്‍ വാങ്ങി ശവമഞ്ചത്തിന് മുകളില്‍ വയ്ക്കുകയായിരുന്നു. വിലാപയാത്ര അടൂരിലെത്തിയപ്പോഴായിരുന്നു ഈ കാഴ്ച.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top