ജോണ്‍ ബ്രിട്ടാസ് മുഖ്യന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവയ്ക്കും; സിപിഎമ്മില്‍ നിന്നും പുറത്തേയ്ക്ക്; കൈരളിയില്‍ പൊട്ടിത്തെറി; വിശ്വസ്തരെ ചാനലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: കൈരളിചാനലില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജോണ്‍ ബ്രിട്ടാസിനെതിരെ പടയൊരുതക്കം തുടങ്ങിയതോടെ ബ്രിട്ടാസ് പാര്‍ട്ടിയ്ക്കു പുറത്തേയ്‌ക്കെന്ന് സൂചന. ഗുരുതരമായ ആരോപണങ്ങളാണ് ബ്രിട്ടാസിനെതിരെ പാര്‍ട്ടി അണികള്‍ ഉന്നയിക്കുന്നത്. മലബാര്‍ ലോബിയ്ക്കും അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കുമെതിരെ ഈ അടുത്തകാലത്തുണ്ടായ മാധ്യമ ഗൂഢാലോചനയ്ക്ക് പിന്നിലുള്ള കരങ്ങള്‍ ജോണ്‍ബ്രിട്ടാസിന്റേതാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേക സ്ഥാനം രാജിവയ്പ്പിക്കാന്‍ മലബാര്‍ലോബി ശക്തമായ ചരടുവലികള്‍ തുടങ്ങി ഇതോടെ രാജിവയ്ക്കുകമാത്രമാണ് ബ്രിട്ടാസിന് മുന്നിലുള്ള പോംവഴി.

അടുത്തകാലത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സംഭവങ്ങള്‍ മാധ്യമ ശ്രദ്ധയിലെത്തിച്ചത് കൈരളിയ്ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു. ജോണ്‍ ബ്രിട്ടാസിന്റെ വിശ്വസ്തരുടെ നേതൃത്വത്തില്‍ കൈരളി ചാനലില്‍ തന്നെയാണ് ഈ സ്ഥാപനവും പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പാര്‍ട്ടി അണികളെ ഞട്ടിയ്ക്കുന്നത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം രണ്ട് കൈരളി ജീവനക്കാരെ സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളിളക്കം സൃഷ്ടിച്ച വടക്കാഞ്ചേരി പീഡനത്തിന്റെ വിവാദമായ തിരക്കഥയൊരുക്കിയത് ഇതേ ഓണ്‍ലൈന്‍ സ്ഥാപനമായിരുന്നു. കൈരളി ചാനലില്‍ അവതാരകയായ ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റും തുടര്‍ന്നു നടന്ന പത്രസമ്മേളനവുമൊക്കെ ആസൂത്രണം ചെയ്തത് കളളസ്ഥാപനത്തിന്റെ അണിയറ പ്രവര്‍ത്തകരായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ സിപിഐഎം ശേഖരിച്ചിട്ടുണ്ട്. കൈരളി ചാനലില്‍ പല പരിപാടികളുടെയും അവതാരകയായ ഭാഗ്യലക്ഷ്മിയുമായി ഏറെ അടുപ്പമുളളയാളാണ് സസ്‌പെന്‍ഷനിലായ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം രാജീവ്.

പൊലീസിനു മുന്നില്‍ നേരത്തെ തന്നെ പരാതിയാവുകയും പണമിടപാടു സംബന്ധിച്ച തര്‍ക്കമായി തൃശൂരിലെ പാര്‍ടി നേതൃത്വത്തിനു മുന്നിലെത്തുകയും ചെയ്ത പ്രശ്‌നം ഇവര്‍ നടത്തിയ ആസൂത്രണത്തിലൂടെയാണ് സംസ്ഥാനത്തിനകത്തും പുറത്തും കോളിളക്കമുണ്ടാക്കിയ വിവാദമായി വളര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മാധ്യമ സെല്ലും ഇടപ്പെട്ടു. ഇത് നടത്തിയതാകട്ടെ ജോണ്‍ ബ്രിട്ടാസും. പാര്‍ട്ടിയെ പ്രതികൂട്ടിലാക്കിയ സംഭവത്തിന് ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന വെളിപ്പെടുത്തലുകളും പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഭിന്നിപ്പിനും ഇടയാക്കിയട്ടുണ്ട്.

കൈരളി ചാനലിന്റെ ഭൗതിക സൌകര്യങ്ങളുപയോഗിച്ച് ചാനലിനുളളിലിരുന്ന് മറ്റൊരു മാധ്യമസ്ഥാപനം നടത്തിയതിന് എക്സിക്യൂട്ടിവ് എഡിറ്റര്‍ എം രാജീവിനെയും വെബ്ബ് ഡിസൈനര്‍ മാനേജര്‍ അജിനെയും സസ്‌പെന്റ് ചെയ്തിത്.

കൈരളി മാനേജിംഗ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷന്‍ എന്ന പരിപാടിയുടെ നിര്‍മ്മാതാവു കൂടിയാണ് എം രാജീവ്. എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എന്‍ പി ചന്ദ്രശേഖരന്‍ ന്യൂസ് ഡയറക്ടറായപ്പോള്‍, സീനിയറായ മറ്റു പലരെയും മറികടന്ന് ബ്രിട്ടാസ് തന്നെയാണ് രാജീവിനെ എക്‌സിക്യൂട്ടീവ് എഡിറ്ററാക്കിയത്. കൈരളിയില്‍ ബ്രിട്ടാസുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് രാജീവ്. ബ്രിട്ടാസ് അറിയാതെ രാജീവ് ഇത്ര ഗുരുതരമായ ഒരു മുന്‍കൈയ്ക്കു തുനിയില്ല എന്ന് കൈരളിയ്ക്കുളളില്‍ത്തന്നെ അഭിപ്രായമുണ്ട്.

കൈരളിയുടെ സൌകര്യങ്ങളുപയോഗിച്ചാണ് ഇവര്‍ സമാന്തര ന്യൂസ് സൈറ്റ് പ്രവര്‍ത്തിപ്പിച്ചത്. വാര്‍ത്തയെഴുതുന്നത് കൈരളിയിലെ മാധ്യമപ്രവര്‍ത്തകര്‍. തയ്യാറാക്കുന്നത് കൈരളിയിലെ കമ്പ്യൂട്ടറില്‍. കൈരളിയുടെ ഇന്റര്‍നെറ്റ് സൌകര്യങ്ങളുപയോഗിച്ചാണ് വാര്‍ത്ത അപ് ലോഡു ചെയ്തുവന്നത്. കൈരളിയുടെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് കൈരളിയുടെ ജോലി സമയത്തു തന്നെയാണ് ഈ സൈറ്റിന്റ രൂപകല്‍പന നടന്നതും.

സിപിഎമ്മിനെതിരെയുളള വാര്‍ത്തകളും സൈറ്റില്‍ നിര്‍ബാധം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സൈറ്റില്‍ത്തന്നെയാണ് വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടതും. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെയും സൈറ്റില്‍ വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചതും.

കൈരളിയുടെ സൌകര്യങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് സിപിഎം വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സമാന്തരമായ വാര്‍ത്താ പോര്‍ട്ടല്‍ ഉണ്ടാക്കിയതിനെതിരെ പാര്‍ടി നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നുളള അന്വേഷണത്തിലാണ് എം രാജീവിനെ സസ്‌പെന്‍ഡു ചെയ്യാന്‍ തീരുമാനിച്ചത്.

മലബാര്‍ മേഖലയിലെ മുതിര്‍ന്ന നേതാക്കളമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിപിഎം നേതാക്കലാണ് അടുത്ത ദിവസങ്ങളില്‍ വിവാദമായ കേസുകളില്‍ കുടുങ്ങിയത്. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് തന്നെയാണ് ഒരു വിഭാഗം സംശയിക്കുന്നത്. ജോണ്‍ ബ്രിട്ടാസിന്റെ പങ്ക് പാര്‍ട്ടിയ്ക്ക് ബോധ്യംവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ തീരുമാനിക്കുന്ന നിലപാടും നിര്‍ണായകമാകും.

Top