ജോണ്‍ബ്രിട്ടാസ് രാജ്യസഭയിലേയ്ക്ക് എം വി നികേഷ് കുമാര്‍ കൈരളിയിലേയ്ക്ക്; വിഎസിന്റെ നിലപാട് നിര്‍ണ്ണായകം

തിരുവനന്തപുരം: കേരളത്തിലെ അടുത്ത രാജ്യസഭാസീറ്റില്‍ ജോണ്‍ബ്രിട്ടാസിനെ എംപിയാക്കാന്‍ തീരുമാനമെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജോണ്‍ബ്രിട്ടാസ് ഡല്‍ഹിയില്‍ എംപിയായിട്ടുണ്ടായാല്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോണ്‍ബ്രിട്ടാസിനെ രാജ്യസഭാ എംപിയാക്കാന്‍ ചരടുവലികള്‍ നടക്കുന്നത്.

നേരത്തെയും ജോണ്‍ബ്രിട്ടാസിനെ രാജ്യസഭയിലേയ്ക്ക് അയക്കുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും നിരവധി തവണ ബ്രിട്ടാസ് തഴയപ്പെടുകയായിരുന്നു. കൈരളിയുടെ എംഡികൂടിയായ ബ്രിട്ടാസിനെ ഇത്തവണ രാജ്യസഭയില്‍ എംപിയാക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടേയും തീരുമാനം. നേരത്തെ കൈരളിയുടെ ചുമതല വഹിച്ചുകൊണ്ടിരിക്കെ മര്‍ഡോക്കിന്റെ ഉടമസ്ഥതതയിലുള്ള ഏഷ്യനെറ്റിലേക്ക് കൂടുമാറിയെങ്കിലും അധികം വൈകാതെ തിരിച്ചുവന്നു. അടുത്ത രാജ്യസഭാ സീറ്റില്‍ സിപിഎമ്മിന്റെ നോമിനിയായി മമ്മൂട്ടിയെ രാജ്യസഭയിലേയ്ക്ക് അയക്കുമെന്ന ഊഹാപോഹങ്ങളുണ്ടായെങ്കിലും മമ്മൂട്ടി നിഷേധിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന ധാരണയുണ്ടായിരുന്നെങ്കിലും അതിനു പകരം ജോണ്‍ ബ്രിട്ടാസിനെ എംപിയാക്കാമെന്നാണ് സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.

മാധ്യമ പ്രവര്‍ത്തനത്തില്‍ പരിചിതനായ നികേഷിന് പാര്‍ട്ടി മാധ്യമങ്ങളുടെ ചുമതല ഏല്‍പ്പിക്കാമെന്നും സിപിഎം കരുതുന്നു. എന്നാല്‍ ഭാവി പരിപാടികള്‍ പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നികേഷ് കുമാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കാത്തതും സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്. നികേഷ്‌കുമാറിനെ കൈരളി ചാനല്‍ ഏല്‍പ്പിച്ച് പുതിയ രിതിയിലേയ്ക്ക് കൈരളിയെ മാറ്റണമെന്നഭിപ്രായവും സിപിഎം നേതാക്കള്‍ക്കും കൈരളി ഓഹരി ഉടമകള്‍ക്കുമുണ്ട്.

അതേ സമയം ബ്രിട്ടാസിനെ രാജ്യസഭാ എംപിയാക്കായാല്‍ വിഎസ് അച്യുതാനന്ദന്‍ പരസ്യമായി തന്നെ രംഗത്തെത്തുമെന്ന ഭീഷണയും നിലനില്‍ക്കുന്നു. അത് കൊണ്ട് തന്നെ വിഎസ് അനുനയിപ്പിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

Top