തൃശൂര്‍: വ്യാപാരികളില്‍ നിന്ന് ഭീഷണിപ്പെടുത്തി മാസപ്പടിവാങ്ങിയ ആരോപണത്തില്‍ കുടുങ്ങിയ കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേലിന്റെ സോളാര്‍ കേസ് ബന്ധങ്ങളും ചര്‍ച്ചയാകുന്നു. വിവാദ സോളാര്‍ നായികയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവ് ഈ യുവതിയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്‍കിയിരുന്നു. ലൈംഗീക ആരോപണ വിധേയയായ സ്ത്രിയുടെ പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് ജോണ്‍ ഡാനിയേല്‍ അന്ന് പരാതി നല്‍കിയിരുന്നത്. സോളാര്‍ കേസിലെ വിവാദ നായികയുടെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തിലാരും പ്രതിഷേധമുയര്‍ത്തിയിരുന്നില്ലെങ്കിലും ഈ യുവതിയ്ക്ക് വേണ്ടി ശക്തിയുക്തം വാദിച്ച് സോഷ്യല്‍ മീഡിയയിലും ജോണ്‍ ഡാനിയേല്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെ പ്രതികൂട്ടിലാക്കിയ സോളാര്‍ കേസില്‍ അണിയറകഥകളില്‍ ഈ യുവ നതാവിന്റെ പേരും പരാമര്‍ശ വിധേയമായിരുന്നു.
തൃശൂലെ വ്യാപാരികളില്‍ നിന്ന് മാസപ്പടി വാങ്ങിയ വാര്‍ത്തകള്‍ വൈറലായകോടെ ന്യായികരണവുമായി ജോണ്‍ ഡാനിയേല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാതിക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മറുപടി നല്‍കിയതോടെ ന്യായികരണ തൊഴിലാളികളുടേയും വായടഞ്ഞിരിക്കുകായാണ്. ഇയാള്‍ക്കെതിരെ
പോലീസ് സ്റ്റേഷനുകളിലുണ്ടായ പരാതികളില്‍ ഉന്നത സ്വാധീനമുപയോഗിച്ച് അട്ടിമറി നടത്തുകയായിരുന്നുവെന്ന് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പണം കൊടുത്തായക്കാന്‍ എഴുതിയ കത്തുകള്‍ വരെ പരാതിക്കാരി തെളിവായി നല്‍കിയട്ടും പോലീസ് അത് തള്ളുകയായിരുന്നു.
ജോണ്‍ ഡാനിയേലിനെതിരായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സോളാര്‍ കേസിലെ പഴയ പോസ്റ്റുകളും വീണ്ടും കുത്തി പൊക്കുകയായിരുന്നു. ഇതോടെയാണ് സോളാര്‍ നായികയ്ക്ക് വേണ്ടി പണിയെടുത്ത കോണ്‍ഗ്രസ് നേതാവിന്റെ പാരാതിയും ചര്‍ച്ചയായത്. സരിതാ നായരുടെ പേര് വെളിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ 228 A വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ജോണ്‍ ഡാനിയല്‍ പോലീസ് കമ്മീഷണര്‍ പരാതി നല്‍കിയത്. അതിനിടെ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ സോളാർ നായികക്ക് വേണ്ടി വാദിച്ച ജോണിന്റെ നടപടികൾ കോൺഗ്രസിലെ ഉമ്മൻ ചാണ്ടി വിഭാഗത്തിനും അതൃപ്തി ഉണ്ടായിരിക്കയാണ് .സോളാർ കേസിൽ തുടർ നടപടിയായി കേസ് എടുക്കാം എന്ന നിയമോപദേശം വന്നിരിക്കുന്നത് അടുത്ത ദിവസമാണ് .ഉമ്മൻ ചാണ്ടിക്കൊപ്പം നടന്ന ജോൺ സരിതയുമായി അടുത്ത ബന്ധം കാക്കുന്നതിനാലാണ് സരിതക്കുവേണ്ടി പരാതിയുമായി രംഗത്ത് എത്തിയതെന്നും കോൺഗ്രീസുകാർ ആരോപിക്കുന്നു .അതിനിടെ ജോൺ ദാനിയേലിന്റെ നിരവധി അഴിമതിയുടെയും ഗുണ്ടാ പിരിവിന്റെയും പരാതികൾ ഉയർന്നുവരുന്നുണ്ട് .