കോണ്‍ഗ്രസ് നേതാവ് ജോണ്‍ഡാനിയേലിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി

തൃശൂര്‍: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ജോണ്‍ഡാനിയേലിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോ ദുരുപയോഗം ചെയ്ത് തെറ്റായ പ്രചരണം നടത്തുകയാണെന്ന് കാട്ടി കണ്ണൂര്‍ സ്വദേശിയും വിദേശത്ത് സ്ഥിര താമസക്കാരനുമായ സിബി സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്.

കളവാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ബോധപൂര്‍വ്വം അവഹേളിക്കാന്‍ തെറ്റായതും അപമാനകരവും അശ്ലീലം നിറഞ്ഞതുമായ ഫേയ്‌സ് ബുക്ക് പോസ്റ്റുകളാണ് ജോണ്‍ ഡാനിയേല്‍ സ്വന്തം ഫേയ്‌സ ബുക്ക് പേജില്‍ നിരന്തരം പ്രചരിപ്പിച്ചതെന്ന് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അപവാദ പ്രചരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെയും നിയമ നടപടികള്‍ തുടങ്ങിയട്ടുണ്ട്.

Top