കോൺഗ്രസ് നേതാവിന്റെ ഗുണ്ടാ പിരിവും ഭീഷണിയും ജോണ്‍ ഡാനിയേലിനെതിരെ വ്യാപക പ്രതിഷേധം; അഴിമതിക്കാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ പോസ്റ്റ്‌റുകള്‍

 തൃശൂര്‍: വ്യവസായികളെ ഭീഷണിപ്പെടുത്തി മാസപ്പടി വാങ്ങുന്ന   കോണ്‍ഗ്രസ് നേതാവിനെതിരെ വാര്‍ത്ത പുറത്ത് വന്നതോടെ ജോണ്‍ ഡാനിയേലിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്.കോണ്‍ഗ്രസിനെ നാണം കെടുത്തുന്ന ജോണ്‍ ഡാനിയേല്‍ കോണ്‍ഗ്രസിനപമാനമെന്ന തലക്കെട്ടോട് കൂടിയാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറമെന്ന പേരിലുള്ള പോസ്റ്റുകള്‍ക്ക് പിന്നില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് സൂചന. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരായ പരാതികളുമായി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു.

നഗരത്തിലെ പ്രധാന വ്യവസായിക്കെതിരെ കള്ള പരാതി നല്‍കാനും കള്ള സാക്ഷി പറയാനും രംഗത്തെതിയ ജോണ്‍ഡാനിയേല്‍ അതിന് പ്രത്യുപകാരമായി മാസം ലക്ഷങ്ങളാണ് കൈപ്പറ്റുന്നതെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇത് കൂടാതെ വാഹനങ്ങളുള്‍പ്പെടെയുള്ള സമ്മാനങ്ങളും ഇയാള്‍ കൈപ്പറ്റി. രണ്ടു വ്യവസായികള്‍ തമ്മിലുള്ള പ്രശനത്തില്‍ ഇടപ്പെട്ട് കള്ളസാക്ഷിയായി ഇയാള്‍ മാറുകയായിരുന്നു.തൃശൂരിലെ പല വ്യവസായികളേയും ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തൃശൂരിലെ സുപ്രധാന കോടിശ്വരന്‍മാരും വന്‍ വ്യവസായികളെയുമാണ് ഈ  കോണ്‍ഗ്രസ് ഡി.സി.സി സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ ജോൺ   നോട്ടമിടുന്നത്.

താന്‍ പറയുന്ന പണം നല്‍കിയില്ലെങ്കില്‍ ഗള്‍ഫ് വ്യവസായിക്കുണ്ടായ അവസ്ഥയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായി ഒരു യുവ വ്യവസായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് വെളിപ്പെടുത്തി. കള്ള കേസില്‍ കുടുക്കാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള യുവതികളെയും ഇയാള്‍ കൂട്ട് പിടിക്കാറുണ്ട്.IMG-20180618-WA0035

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് നടന്നുവെന്നാരോപിക്കുന്ന പരാതിയില്‍ പോലും കള്ള സാക്ഷി പറയാന്‍ എത്തിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ തനിനിറം തൃശൂര്‍ക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വ്യക്തമായത്. ഇയാളുടെ ഇംഗിതം നടപ്പാക്കാനും ഭീഷണിപ്പെടുത്താനും ഏതാനും വാടക പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് നേതാവിനൊപ്പമുണ്ട്. ഉന്നതരായ നേതാക്കളുടെ പേരുപയോഗിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആധിപത്യം തുടരുന്ന ഇയാള്‍ക്കെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. പുറത്ത് വരുന്ന വാര്‍ത്തകള്‍ തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നാണക്കേടിലാക്കിയതോടെ ഗതികെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Top