കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേലിന്റെ ഗുണ്ടാപിരിവില്‍ പൊറുതിമുട്ടി തൃശൂരിലെ വ്യവസായികള്‍; അഴിമതിക്കാരനായ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കോണ്‍ഗ്രസിനും തലവേദന

തൃശൂര്‍:  കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ ഗുണ്ടാപിരിവില്‍ പൊറുതിമുട്ടി ജനം. തൃശൂരിലെ വ്യാപാരികളെയും ഉന്നതരേയും ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവ് നടത്തുന്ന കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേലിനെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്. നേരത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ പരാതികളുളളതായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കെഎസ് യു പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം തുടങ്ങിയ ജോണ്‍ ഡാനിയേല്‍ കോണ്‍ഗ്രസിലെ നേതാക്കളുടെ പേരുപയോഗിച്ചാണ് കോടികളുടെ സമ്പാദ്യത്തിലേയ്ക്ക് വളര്‍ന്നത്. കൗണ്‍സിലര്‍ സ്ഥാനം മാത്രം നേടിയപ്പോഴേയ്ക്കും ഇയാളുടെ സമ്പാദ്യം ഇരട്ടിയായി വളര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. ഭീഷണിയും ഗുണ്ടാപിരിവുമായി കോണ്‍ഗ്രസിനെ നാണം കെടുത്തുന്ന ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ തൃശൂരില്‍ കോണ്‍ഗ്രസിനെ തന്നെ പ്രതിരോധത്തിലാക്കുകയാണ്.

അഴിമതിയ്ക്കും കൈക്കുലിക്കുംവേണ്ടി എന്ത് നെറികേടും ചെയ്യുന്ന ഇയാള്‍ ഗുണ്ടാപിരിവ് നല്‍കിയില്ലെങ്കില്‍ അവരെ ദ്രോഹിക്കാന്‍ ഏതറ്റവും വരെ പോകും. തൃശൂരിലെ ഒരു വ്യവസായിയെ കള്ളക്കേസില്‍ കുടുക്കാനും നഗരത്തിലെ പ്രമുഖ വ്യവസായിയായ വനിതയെ ഭീഷണിപ്പെടുത്താനും മുന്നില്‍ നിന്നത് ഈ നേതാവായിരുന്നു. ഇയാള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നിലും പരാതികള്‍ ഏറെ വന്നെങ്കിലും മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ച് പാര്‍ട്ടിയില്‍ പരാതിക്കാരെ ഒതുക്കുകയായിരുന്നു.

തൃശൂര്‍ നഗരത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുഴുവനും നാണക്കേടാക്കുന്ന തരത്തില്‍ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ഇയാള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത അസംതൃപ്തിയാണ് ഉള്ളത്.jnnn

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടേയും മകന്‍ ചാണ്ടി ഉമ്മന്റെയും അടുത്ത ബന്ധം സൂഷിക്കുന്ന അനുയായിയാണ് ജോൺ ഡാനിയേൽ .ഉമ്മൻ ചാണ്ടിയുടേയും ചാണ്ടി ഉമ്മന്റേയും കൂടെ യാത്ര ചെയ്യുന്നതും ഒന്നിച്ചുള്ളതുമായ ഫോട്ടോകൾ ഭീഷണിയും പിരിവിനുമായി ദുരുപയോഗം ചെയ്യുന്നു.ഇലക്ഷൻ കാലത്ത് ചാണ്ടി ഉമ്മൻ ജോണിനു വേണ്ടി ഇലക്ഷൻ വർക്കിനിറങ്ങിയിരുന്നു.  ഇതൊക്കെ തനിക്ക് രാഷ്ട്രീയമായും അല്ലാതയുമുള്ള നേട്ടത്തിന് ഉപയോഗിക്കുന്നു. കേസുകൾ വന്നാൽ ഇവരുടെ പേരിലെ  സഹായത്താലാണ് കോണ്‍ഗ്രസ് നേതാക്കളെവരെ ഭീഷണിപ്പെടുത്തി ജോണ്‍ ഡാനിയേല്‍ വളര്‍ന്നത്.

തൃശൂരിലെ പല വ്യവസായികളും ഇയാളുടെ ഭീഷണിയില്‍ പൊറുതുമുട്ടിയിരിക്കുകയാണ്. കൗണ്‍സിലര്‍ സ്ഥാനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വ്യാപരികളില്‍ നിന്ന് ലക്ഷങ്ങള്‍ മാസപ്പടി വാങ്ങുകയാണ് ഇയാള്‍ ചെയ്യുന്നത്. ഇതിനെതിരെ തൃശൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതിയും ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസിലെ മറ്റൊരു യുവ നേതാവാണ് ഇയാള്‍ക്കൊപ്പം ഗുണ്ടാപ്പിരിവിന് വ്യാപാരികള്‍ക്കടുത്തെത്തുന്നത്. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ വിവാദത്തിലാക്കിയ തട്ടിപ്പുകേസിലെ യുവതിയുമായുള്ള ഇയാളുടെ ബന്ധവും നേതാക്കളെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നത്. ഒരു പാട് പേർ സത്രീകളടക്കമുള്ളവർ ഇയാൾക്ക് എതിരെ പരാതിയുമായി വന്നിരിക്കുന്നു. ഒരു പാട് രഹസ്യങ്ങളുടെ കഥകൾ ഉടൻ പുറത്തേക്ക് വരുമെന്നാണ് സൂചന .

Top