ലക്ഷങ്ങള്‍ നല്‍കിയില്ലെങ്കില്‍ പദ്ധതികള്‍ തുരങ്കം വയ്ക്കും;ജോണ്‍ ഡാനിയേലെന്ന അഴിമതി വീരന്റെ കഥ.ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത് വിടുന്നു

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ജോണ്‍ ഡാനിയേലിന്റെ അഴിമതിയ്ക്കും തട്ടിപ്പിനുമെതിരായ പ്രതിഷേധം വ്യാപകമാകുന്നതിനിടെ ജോണ്‍ ഡാനിയേലെന്ന അഴിമതി വീരന്റെ കൂടുതല്‍ കഥകള്‍ പുറത്തുവരുന്നു. കൗണ്‍സിലര്‍ പദവി ദുരുപയോഗം ചെയ്ത് നഗരത്തിലെ കെട്ടിങ്ങള്‍ക്കുള്ള അംഗീകാരങ്ങളും പുതിയ പദ്ധതികള്‍ക്കായുള്ള അപേക്ഷകളും ജോണ്‍ ഡാനിയേല്‍ പണ സമ്പാദനത്തിനായി ഉപയോഗിക്കുകയാണെന്ന ഞെട്ടിയ്ക്കുന്ന തെളിവുകളാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിടുന്നത്.

വന്‍ പദ്ധതികള്‍ക്കായി ആരെങ്കിലും തൃശൂര്‍ കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയാല്‍ അവരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലിയായി ആവശ്യപ്പെടും. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ പദ്ധതി തടസപ്പെടുത്തും. ഇതിനായി നേരിട്ട് വ്യാജ കാരണങ്ങളുണ്ടാക്കി പരാതികളും ഈ കോണ്‍ഗ്രസ് നേതാവ് നല്‍കും. തൃശൂരിലെ ഗിരിജാ തിയ്യേറ്റര്‍ ഉടമകള്‍ക്കെതിരെ ജോണ്‍ ഡാനിയേല്‍ നടത്തിയത് അത്തരത്തിലൊരു നെറികെട്ട നീക്കമായിരുന്നു. അഴിമതിയും അഹങ്കാരവും നിറഞ്ഞ ജനപ്രതിനിധിയുടെ വേഷത്തിലാണ് ജോണ്‍ ഡാനിയേലിനെ തൃശൂരിലെ ജനങ്ങള്‍ കാണുന്നത്. ഇയാള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയകളില്‍ കണ്ണീരൊഴുക്കുന്ന ന്യായികരണ തൊഴിലാളികളും ഇയാളുടെ തട്ടിപ്പുകള്‍ പുറത്ത് വന്നതോടെ ഞെട്ടിയിരിക്കുകയാണ്.

ഗിരിജാ തിയ്യേറ്റര്‍ ഉടമയില്‍ നിന്ന് ചോദിച്ച ലക്ഷങ്ങള്‍ ലഭിക്കാതെ വന്നതോടെ തന്റെ തനിനിറം കാട്ടി നിരവധി തവണ ഭീഷണിപ്പെടുത്തി.പണം വേണമെന്ന് നേരിട്ട് ആവശ്യപ്പെട്ടു .സന്തത സഹചാരിയെ കൊണ്ട് ഭീഷണിപ്പെടുത്തി . ഭീഷണിക്കുമുന്നില്‍ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഗിരിജാ തിയ്യേറ്ററിന്റെ മള്‍ട്ടിപക്‌സ് പദ്ധതിക്കെതിരായി പരസ്യമായി രംഗത്തെത്തി. പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ജോണ്‍ഡാനിയേല്‍ കോര്‍പ്പറേഷന് സ്വന്തം ലെറ്റര്‍ പാഡില്‍ കത്ത് നല്‍കി. പദ്ധതി അനുവദിക്കാതിരിക്കാന്‍ കത്തില്‍ നിരത്തിയ ന്യായീകരണങ്ങള്‍ തന്നെ ഈ അഴിമതിക്കാരന്റെ വികൃത മുഖം വ്യക്തമാക്കുന്നതാണ്. പദ്ധതി അനുവദിക്കണമെങ്കില്‍ തനിക്ക് പണം നല്‍കണമെന്നാവശ്യവുമായി ജോണ്‍ ഡാനിയേല്‍ വീണ്ടും ഗിരാജാ തിയ്യേറ്റര്‍ ഉടമകളെ സമീപിച്ചു. പണം കിട്ടില്ലെന്നറിഞ്ഞതോടെ പദ്ധതി തടസപ്പെടുത്താനുള്ള നീക്കവുമായി ഇയാള്‍ മുന്നോട്ട് പോവുകയാണ്.VTB -JOHN EVIDENCE -PAUL BARBAR

ജനപ്രതിനിധികളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സമാന്യ നീതിപോലും ഇയാളില്‍ നിന്ന് തൃശൂരിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. പണം നല്‍കിയാല്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനില്‍ക്കും വേണ്ടി വന്നാല്‍ കള്ള സാക്ഷി പറയാന്‍ കോടതിയിലുമെത്തും. പണം നല്‍കിയില്ലെങ്കില്‍ സത്യസന്ധമായ പദ്ധതികള്‍ക്കും ജോണ്‍ ഡാനിയേല്‍ തുരങ്കം വയ്ക്കും.

അഴിമതിയുടെ തെളിവുകള്‍
”ഗിരിജ പിക്ച്ചര്‍ പാലസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മൂലം അനിയന്ത്രിതമായ വാഹന തിരക്ക് അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല ജനവാസ കേന്ദ്രമായ ഈ മേഖലയില്‍ ഇനി മള്‍ട്ടിപകസ് തിയ്യറ്ററിന് സാധ്യതയുമില്ല. ആയതിനാല്‍ നിയമവിരുദ്ധമായി ഉദ്ദേശിക്കുന്ന പ്രസ്തുത തിയ്യേറ്ററിന് അനുമതി നല്‍കരുതെന്ന് താല്‍പ്പര്യപ്പെടുന്നു” ഇതായിരുന്നും പണം നല്‍കാത്തതിന്റെ പ്രതികാരമായി ജോണ്‍ഡാനിയേല്‍ നല്‍കിയ കത്തിലെ വാചകങ്ങള്‍. ജോണ്‍ ഡാനിയേലിന്റെ തനിനിറം വ്യക്തമാക്കാന്‍ ഇന്ന് മുതല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുകയാണ്.

JOHN DANIEL -LETTER -1

വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും ജനങ്ങളെ പറ്റിക്കാമെന്ന് കരുതുന്ന ജോണ്‍ ഡാനിയേല്‍ ഈ തെളിവുകള്‍ നിഷേധിക്കാന്‍ തയ്യാറുണ്ടോ ? സ്വന്തം കൈപ്പടയില്‍ ലക്ഷങ്ങള്‍ ചോദിച്ചെഴുതിയ കുറിപ്പുകള്‍ ജോണ്‍ ഡാനിയേല്‍ എഴുതിയതല്ലെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള നട്ടെല്ല് ഈ കോണ്‍ഗ്രസുകാരനില്ലെന്നറിയാം, കോടിശ്വരന്‍മാരുടെ ചെരുപ്പ് നക്കി കള്ളസാക്ഷി പറയുന്നതും ശത്രുക്കളെ കള്ളക്കേസില്‍ കുടുക്കുന്നതുമല്ല ജനപ്രതിനിധികളുടെ പ്രവര്‍ത്തനമെന്ന് ഇനിയെങ്കിലും ജോണ്‍ഡാനിയേലിനെ പിന്തുണക്കുന്ന മുതിർന്ന നേതാക്കൾ മനസിലാക്കുക .ഉന്നതനേതാവിന്റെ പാഠവും എല്ലാ നെറികേടിനും കൂട്ടുനിന്നു പിന്നിൽ നിന്ന് ചൂടുചോർ വാരിക്കുന്ന ഉന്നതന്റെ ലൈക്കടിച്ചും കമന്റിടുവിച്ചും കാട്ടുകൊള്ളക്കാരെനെ പിന്തുണക്കുന്നവരും അറിയുക ‘ഇത് പോൾ ഡാനിയേൽ അല്ല -ജോൺ ഡാനിയേൽ എന്ന അഴിമതിക്കാരനും ഗുണ്ടായിസം നടത്തുന്ന മൂന്നാം കിട രാഷ്ട്രീയക്കാരനുമാണ് .ഇയാൾ ചെയ്തുകൂട്ടിയിരിക്കുന്ന കൊടും പാതകങ്ങളുടെ തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ നിങ്ങളും പെടാതിരിക്കാൻ ശ്രദ്ധിക്കുക.posture -john daniel

സ്ത്രീവിരുദ്ധത കൈമുതലായി പ്രകൃതിക്ക് നിരക്കാത്ത കൊടും പാകത്തിന് കുടപിടിക്കുന്ന രാഷ്ട്രീയക്കാരനായിരിക്കയാണ് കോൺഗ്രസിന്റെ ജില്ലാസെക്രട്ടറിയും കെ.പി.സി സി മെമ്പറും കോർപ്പറേഷൻ കൗൺസിലറും ആയ ജോൺ ഡാനിയേൽ .പിന്നിൽ നിയമം അറിഞ്ഞിട്ടും ജുഡീഷറിയെ വരെ നാണം കെടുത്തുന്നവരും ഉണ്ടെന്നുള്ളതും ഞെട്ടിക്കുന്നതാണ് .തന്റെ എല്ലാ നെറികേടിനും കൂട്ടുനിൽക്കുന്ന കോടീശ്വരന്റെ പിന്തുണയിൽ ആണിയാൾ വിലസുന്നത് .ആ കോടീശ്വരൻ കാട്ടിയാണ് രാഷ്ട്രീയ നേതാക്കളെയും മറ്റുള്ളവരെയും തന്റെ ചോപ്പിടിക്കു നിർത്തുന്നത് .

കോണ്‍ഗ്രസിലെ ജനകീയരായ ഒരുപാട് നേതാക്കളെ വളര്‍ത്തിയ മണ്ണാണ് തൃശൂരിലേത്. പക്ഷെ ജോണ്‍ ഡാനിയേലിനെ പോലുള്ള പണത്തിനോട് അത്യാര്‍ത്തിപൂണ്ട നേതാക്കള്‍ കോണ്‍ഗ്രസിന്റെ അന്തകനായി മാറുകയാണ്. കോണ്‍ഗ്രസിനെ നാണം കെടുത്തുന്ന ജോണ്‍ ഡാനിയേല്‍ കോണ്‍ഗ്രസിനപമാനമെന്ന തലക്കെട്ടോട് കൂടി നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു . സേവ് കോണ്‍ഗ്രസ് ഫോറമെന്ന പേരിലുള്ള പോസ്റ്റുകള്‍ക്ക് പിന്നില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് സൂചന.

ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരായ പരാതികളുമായി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു.രണ്ടു വ്യവസായികള്‍ തമ്മിലുള്ള പ്രശനത്തില്‍ ഇടപ്പെട്ട് കള്ളസാക്ഷിയായി ഇയാള്‍ മാറുകയായിരുന്നു.തൃശൂരിലെ പല വ്യവസായികളേയും ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തൃശൂരിലെ സുപ്രധാന കോടിശ്വരന്‍മാരും വന്‍ വ്യവസായികളെയുമാണ് ഈ കോണ്‍ഗ്രസ് ഡി.സി.സി സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ ജോൺ നോട്ടമിടുന്നത്.ജനങ്ങളെ പറ്റിച്ച് കീശവീര്‍പ്പിക്കുന്ന ജനപ്രതിനിധികള്‍ക്കുള്ള മുന്നറിയിപ്പാണ് അഴിമതി വീരനായ ജോണ്‍ ഡാനിയേലിനെതിരെ ഇപ്പോള്‍ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധങ്ങള്‍.

Top