കൊച്ചി:ജോജു ജോർജിനെ ആക്രമിച്ചതും കാർ തകർത്തതും പോരാഞ്ഞു വ്യക്തിപരമായ അധിക്ഷേപവും നടത്തിയ കോൺഗ്രസ് ഇപ്പോൾ നിലവിളിക്കുന്നു. ദേശീയ പാത ഉപരോധ സമരത്തിനിടെ വാഹനം തകര്‍ത്ത കേസില്‍ നിയമ നടപടിയുമായി നടന്‍ ജോജു ജോര്‍ജും കേസിലെ പ്രതിയായ പി ജെ ജോസഫിന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരുന്നതിന് ജോജു അപേക്ഷ നല്‍കി. സംഭവത്തെത്തുടര്‍ന്ന് വ്യക്തിപരമായ അധിക്ഷേപം ഉണ്ടായെന്നും കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് ജോജു ആവശ്യപ്പെടുന്നത്. വിഷയത്തിൽ കോടതി ഇടപെടണമെന്നും ജോജു ജോർജ് ആവശ്യപ്പെട്ടു.യാതൊരു വിധ ഒത്തുതീർപ്പുകൾക്കും ജോജു ജോർജ് സമ്മതം മൂളിയിട്ടില്ല. കേസുമായി മുന്നോട്ടു പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നുമാണ് കിട്ടുന്ന വിവരം. കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച സംഭവത്തിനു ശേഷം വ്യക്തി അധിക്ഷേപം നേരിട്ടതായി ജോജു അറിയിച്ചു.
ഇന്ധന വിലക്കയറ്റത്തിന് എതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു.പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു. പിന്നാലെ ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു.സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുക്കുകയും ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.