66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം; ജോജു ജോര്‍ജിനും സാവിത്രി ശശിധരനും പ്രത്യേക പരാമര്‍ശം

ദില്ലി: 66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച മലയാള ചിത്രം. ജോസഫിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് നടന്‍ ജോജു ജോര്‍ജ് അര്‍ഹനായി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സാവിത്രി ശശിധരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. ശ്രുതി ഹരിഹരന്‍, ചന്ദ്രചൂഢ് റായ് എന്നിവരും അഭിനയത്തിന് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

അന്ധാധുന്‍ ആണ് മികച്ച ഹിന്ദി ചിത്രം. മികച്ച തെലുങ്ക് ചിത്രം മഹാനദി, മികച്ച ആക്ഷന്‍ ചിത്രം കെജിഎഫ് എന്നിവയാണ്. സ്‌പെഷ്യല്‍ ഇഫക്ടിനായുള്ള അവാര്‍ഡ് കെ.ജി.എഫും ഓയും പങ്കിട്ടു. പദ്മാവതിലെ ഗൂമര്‍ എന്ന ഗാനമാണ് മികച്ച കോറിയോഗ്രഫിയ്ക്കുള്ള പുരസ്കാരം നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top