പതിവായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് കൂടത്തായി ജോളി.മൂന്നാം വിവാഹത്തിന് രണ്ടു കൊലപാതകങ്ങൾ കൂടി പ്ലാൻ ചെയ്തു .

കോഴിക്കോട്: ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകളാണ് കൂടാത്തതായിയിലെ ജോളിയിൽ നിന്നും പുറത്ത് വരുന്നത് .കഴിഞ്ഞദിവസങ്ങളിൽ തെളിവെടുപ്പിനിടെ ജോളി വെളിപ്പെടുത്തിയത് നിര്‍ണ്ണായക വിവരങ്ങള്‍. പൊന്നാമറ്റത്തെ ഡൈനിംഗ് റൂമില്‍ വച്ച് രണ്ട് കുപ്പികളിലായാണ് മാത്യു തനിക്ക് സയനൈഡ് എത്തിച്ചുതന്നതെന്നും അതില്‍ ഒരെണ്ണം ഉപയോഗിക്കുകയും രണ്ടാമത്തേത് വാഷ് ബെയ്‌സനില്‍ ഒഴിച്ച് കളയുകയും ചെയ്തുവെന്നാണ് ജോളിയുടെ മൊഴി. വിഷം നല്‍കിയ കാര്യം മാത്യുവും സ്ഥിരീകരിക്കുന്നുണ്ട്.

ഇതിനിടെ നിര്‍ണ്ണായകമായ മറ്റൊരു വെളിപ്പെടുത്തലും ജോളി നടത്തിയിട്ടുണ്ട്. സ്ഥിരമായി മദ്യപിക്കാറുണ്ട് എന്നാണു ജോളി ഇന്ന് പോലീസിനോട് പറഞ്ഞത്. കൂടത്തായി സംഭവത്തില്‍ മരണപ്പെട്ട റോയി തോമസിന്റെ അമ്മാവന്‍ മഞ്ചാടിയില്‍ മാത്യുവിനൊപ്പവും മദ്യപിച്ചിട്ടുണ്ടെന്നും മാത്യുവിന് വിഷം നല്‍കിയത് മദ്യത്തില്‍ കലര്‍ത്തി ആണെന്നും ജോളി സമ്മതിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താനും മാത്യുവും മരണത്തിന് തലേദിവസവും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു.അന്നേദിവസവും ജോളിയുടെ വീട്ടില്‍ വച്ച് മദ്യപിച്ച ശേഷമാണ് മാത്യു സ്വന്തം വീട്ടിലേക്ക് പോയത്. മാത്യുവിന് ആ മദ്യത്തിലാണ് വിഷം നല്‍കിയതെന്നും ജോളി പോലീസിനോട് പറഞ്ഞു.

അതേസമയം റോയി മരിക്കുന്നത് ബാത്ത്‌റൂമില്‍ വച്ചല്ലെന്ന വിവരമാണ് ജോളി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഭക്ഷണത്തിലാണ് റോയിക്ക് വിഷം നല്‍കിയതെന്നും ഭക്ഷണം കഴിച്ച ശേഷം ബാത്ത്‌റൂമിനും ഡൈനിംഗ് റൂമിനും ഇടയിലുള്ള ഇടനാഴിയില്‍ റോയി കുഴഞ്ഞു വീഴുക ആ യിരുന്നു എന്ന് ജോളി വെളിപ്പെടുത്തി.

അതേസമയം ഡിജിപി ലോക്‌നാഥ് ബെഹ്റ കൂടത്തായിലെ കൂട്ടകൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു.
വീട് വിശദമായി പരിശോധിക്കാനും മൃതദേഹങ്ങള്‍ കിടന്നു എന്ന് പറയുന്ന മുറികള്‍ കാണാനുമായാണ് അദ്ദേഹം എത്തിയത്.ബെഹ്റ പൊന്നാമറ്റം വീട്ടിലെത്തിയത് അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ്.പി സൈമണിനൊപ്പമാണ്.

അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം വിശദമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹം പൊന്നാമറ്റം വീട് സന്ദര്‍ശിച്ചത് അന്വേഷണ പുരോഗതി വിലയിരുത്താനും കൂടിയാണ്.വീട് സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് പോയി.

ആറു സംഘങ്ങളായാണ് ഇനി കൂടത്തായി കൂട്ടമരണത്തിലെ ആറു കേസുകള്‍ അന്വേഷിക്കുക. അന്വേഷണം കൂടുതല്‍ സൂക്ഷ്മമായി നടത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം.അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തത് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലാണ്.


ഇതില്‍ അന്നമ്മ തോമസിന്റെ മരണം പേരാമ്പ്ര സി.ഐ കെ.കെ. ബിജുവും ടോം തോമസിന്റെ മരണം കുറ്റ്യാടി സി.ഐ എന്‍. സുനില്‍കുമാറും മഞ്ചാടി മാത്യു കൊലപാതകം കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണനും ആല്‍ഫൈന്‍ കൊലപാതകം തിരുവമ്പാടി സി.ഐ ഷാജു ജോസഫും താമരശ്ശേരി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത സിലിയുടെ മരണം വടകര കോസ്റ്റല്‍ പൊലീസ് സി.ഐ ബി.കെ. സിജുവും അന്വേഷിക്കുമെന്നാണ് വിവരം.

Top