ജോളി രണ്ട് കുട്ടികളെ കൂടികൊല്ലുവാൻ ലക്ഷ്യമിട്ടു. ഷാജുവിന്റെ വീട്ടില്‍ പരിശോധനയുമായി പോലീസ്!! ജോളിക്ക് അനുകൂലമായി കള്ളമൊഴി നല്‍കാന്‍ സി.പി.എം പ്രാദേശിക നേതാവ് സമ്മര്‍ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നു എന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതോടെ ഇനിയും കൊലപാതക ശ്രമങ്ങള്‍ പുറത്തുവരാനുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കേസില്‍ നിര്‍ണായകമായി മാറാന്‍ സാധ്യതയുള്ള ഒരു മൊബൈല്‍ ഫോണിനെ കുറിച്ച് പോലീസ് കാടിളക്കി പരിശോധന നടത്തുന്നുണ്ട്. ഷാജുവിന്റെ വീട്ടിലും മൊബൈലിനായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. അതേസമയം ജോളിയുടെ മനോനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇവര്‍ക്ക് സൈക്കോപാത്തിന്റെ എല്ലാ ലക്ഷ്ണങ്ങളും ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവരില്‍ മനോരോഗിയുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും. ഇന്ന് ജോളിയെ ബീച്ച് ആശുപത്രിയില്‍ സൈക്കോളജിസ്റ്റിനെ കാണിക്കുകയും ചെയ്തിരുന്നു.

ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി കഴിയുന്നത്. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി.ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോളി പൊന്നാമറ്റം വീട്ടിലെ രണ്ട് കുട്ടികളെയും കൊല്ലാന്‍ നോക്കിയെന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ജയശ്രീയും റെഞ്ചിയുടെയും പെണ്‍മക്കളെയാണ് കൊലപ്പെടുത്താന്‍ നോക്കി. അതേസമയം ഇവര്‍ക്ക് പെണ്‍കുട്ടികളോട് പ്രത്യേക ദേഷ്യമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. മറ്റൊരു വീട്ടിലും കൊലപാതക ശ്രമം നടത്തിയിട്ടുണ്ടെന്ന് എസ്പി കെജി സൈമണ്‍ പറയുന്നു. ജോളിയുടെ അറസ്റ്റ് ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നടത്തിയത്.

അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ചോദ്യം ചെയ്യാനുള്ളവരുടെ വിപുലമായ പട്ടിക തയ്യാറാക്കിയതായും, ശാസ്ത്രീയമായ അന്വേഷണത്തിന് ഭാഗമായി ബന്ധുക്കളുടെ ഡി.എൻ.എ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു.

ജോളിക്ക് അനുകൂലമായി കള്ളമൊഴി നല്‍കാന്‍ സി.പി.എം പ്രാദേശിക നേതാവ് സമ്മര്‍ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍. വില്‍പത്രത്തിലെ സാക്ഷി മഹേഷാണ് വെളിപ്പെടുത്തല്‍ നടത്തിയത്. വില്‍പത്രത്തില്‍ ഒപ്പിട്ടെന്ന് ക്രൈംബ്രാഞ്ചിനോട് സമ്മതിക്കാന്‍ സി.പി.എം നേതാവ് മനോജ് നിര്‍ബന്ധിച്ചെന്ന് മഹേഷ് പറഞ്ഞു.

ജോളിക്ക് വ്യാജവില്‍പത്രം ചമക്കാന്‍ കൂട്ടുനിന്നതിന് സി.പി.എം ഇന്നലെ പുറത്താക്കിയ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി മനോജിനെതിരെയാണ് വെളിപ്പെടുത്തല്‍. ജോളി തയ്യാറാക്കിയ വില്‍പത്രത്തില്‍ ഒപ്പിട്ടത് താനാണെന്ന് സമ്മതിക്കാനാണ് സി.പി.എം നേതാവ് ആവശ്യപ്പെട്ടതെന്ന് മഹേഷ് മീഡിയവണിനോട് പറഞ്ഞു.

ലോക്കല്‍ സെക്രട്ടറി പറഞ്ഞതിനാല്‍ പ്രശ്നമുണ്ടാവില്ലെന്ന് കരുതിയാണ് അന്വേഷണസംഘത്തിന് കള്ളമൊഴി കൊടുത്തത്. ഇന്നലെ മനോജിനെ വിളിച്ചപ്പോഴും ഒരു പ്രശ്നവുമുണ്ടാകില്ലെന്നും മിണ്ടാതിരിക്കാനും മറുപടി നല്‍കി. ഇന്നേവരെ ജോളിയെ നേരില്‍ കണ്ടിട്ടില്ലെന്നും പറഞ്ഞു.

അതേസമയം മൊബൈല്‍ ഫോണ്‍ എവിടെ? കേസില്‍ നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ജോളിയുടെ മൊബൈല്‍ ഫോണ്‍ തേടിയാണ് അന്വേഷണ സംഘം ഇപ്പോള്‍ നടക്കുന്നത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ വീട്ടിലും ഇവര്‍ ഫോണിനായി എത്തി. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. അന്വേഷണ സംഘം ഷാജു അടക്കമുള്ളവരോട് ഫോണിനെ കുറിച്ച് സംസാരിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പോലീസ് സീല്‍ ചെയ്ത പൊന്നാമറ്റം വീട്ടില്‍ ഫോണ്‍ ഉണ്ടാവാമെന്നും ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.

Top