പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ മകളാണോ? ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവിന്റെ മകന് ബന്ധമുണ്ടെന്നുള്ള ആരോപണത്തിനു പിന്നാലെ ഞെട്ടിപ്പിക്കുന്ന കഥകളാണ് കേട്ടത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലാണ് ഇത്തരം ആരോപണവുമായി രംഗത്തുവന്നത്.
ഇത്തരം ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച തങ്കച്ചന്‍ ജോമോനെതിരെ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, താന്‍ തങ്കച്ചന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് ജോമോന്‍ പറയുന്നത്. പിണറായി വിജയന് താന്‍ നല്‍കിയ പരാതിയില്‍ തങ്കച്ചന്റെ പേര് പരാമര്‍ശിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തങ്കച്ചന്‍ ആരോപണം സ്വയം ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്താമാക്കി. ജിഷയുടെ മരണത്തില്‍ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനുള്ള ബന്ധം അന്വേഷിക്കണമെന്നായിരുന്നു തന്റെ ഹര്‍ജിയെന്നും ജോമോന്‍ പറഞ്ഞു.
തനിക്കെതിരെ തങ്കച്ചന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അറിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ തുടര്‍നടപടികളൊന്നും കണ്ടില്ലെന്നും ജോമോന്‍ പറഞ്ഞു. അതിനിടെ ജിഷയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് പോലീസ് ജോമോന്റെ മൊഴിയെടുക്കും. ഇതിനായി രാവിലെ 10ന് ട്രാഫിക് സ്റ്റേഷനില്‍ ഹാജരാകണമെന്ന് എ.ഡി.ജി.പി ബി സന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട ജിഷ പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നും ആ നേതാവിന്റെ വീട്ടിലെത്തി സ്വത്തവകാശം ചോദിച്ചതിനു പിന്നാലെയാണ് ജിഷ കൊല്ലപ്പെട്ടതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജോമോന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത് വിവാദമായിരുന്നു. ഈ കത്ത് സംബന്ധിച്ച വാര്‍ത്തകള്‍ പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ ജിഷ തന്റെ മകളല്ലെന്നും ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്നില്ലെന്നും വ്യക്തമാക്കി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ രംഗത്തെത്തിയിരുന്നു. ജോമോനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു