കൂട്ടക്കൊലപാതക കേസിലെ പ്രതി കേഡല്‍ ജയിലില്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തു; ഉപബോധ മനസ്സിന്റെ പ്രവര്‍ത്തിയെന്ന് കേഡല്‍

നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന കേഡല്‍ ജയില്‍ ജീവനക്കാരനെ അക്രമിച്ചെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ജയില്‍ ഉദ്യോഗസ്ഥന്റെ കോളറിനു കുത്തിപ്പിടിക്കുകയായിരുന്നു. സഹതടവുകാരും മറ്റു ജീവനക്കാരും ചേര്‍ന്നാണ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്. ഉപബോധ മനസ്സില്‍ താന്‍ മറ്റൊരാളോടു സംസാരിച്ചെന്നും ഇതിനെ തുടര്‍ന്നാണ് സംഭവമെന്നും കേഡല്‍ പിന്നീട് ജയില്‍ അധികൃതരോടു പറഞ്ഞു.

അച്ഛനെയും അമ്മയെയും സഹോദരിയെയും ഉള്‍പ്പെടെ നാല് പേരെ കൊന്ന് കത്തിച്ചെന്നതാണ് കേഡലിനെതിരെയുള്ള കേസ്. പോലീസ് അന്വേഷണത്തെ വട്ടം കറക്കിയ കൊലപപാതകമായിരുന്നു ഇത്. ജയിലില്‍ ഇയാളുടെ മാനസിക നിലയില്‍ വ്യത്യാസമുണ്ടെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവി ആര്‍.ശ്രീലേഖ കേഡലിനോടു സംസാരിച്ചു. അവരുടെ നിര്‍ദേശ പ്രകാരം ചൊവ്വാഴ്ച രാവിലെ ജയില്‍ അധികൃതര്‍ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തില്‍ കേഡലിനെ പരിശോധനയ്ക്കു വിധേയനാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം എട്ടിനായിരുന്നു അമ്മ, അച്ഛന്‍, സഹോദരി, ബന്ധു എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ചെന്നൈയിലേക്കു പോയ ഇയാള്‍ തിരികെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

ചോദ്യം ചെയ്യലിലുടനീളം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ ഇയാള്‍, അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുകയും ചെയ്തു. തുടര്‍ന്ന് മാനസികാരോഗ്യ വിദഗ്ദ്ധന്റെ സാന്നിധ്യത്തിലും ചോദ്യംചെയ്തു. അച്ഛനോടും അമ്മയോടുമുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.

Top