മകളുടെ കല്ല്യാണത്തിന് വാങ്ങിയ നാലുപവന്റെ സ്വര്‍ണ്ണമാല ചെമ്പ് നിറമായി; സ്വര്‍ണ്ണത്തില്‍ മായം കലര്‍ത്തി ജോസ് ആലൂക്കാസിന്റെ തട്ടിപ്പോ ? ജ്വല്ലറിക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: ജോസ് ആലൂക്കാസ് ജ്വല്ലറിക്കെതിരെ ഗുരുതരമായ ആരോപണവുമായി വീട്ടമ്മ. വന്‍കിട സ്വര്‍ണ്ണാഭരണ ശാലകളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങളില്‍ വ്യാപകമായി മായം കലര്‍ന്നിട്ടുണ്ടെന്ന് പാരാതികള്‍ക്കിടയിലാണ് സ്വര്‍ണ്ണ പ്രേമികളെ ഞെട്ടിച്ച് ജോസ് ആലൂക്കാസിനെതിരെ ആരോപണമുയരുന്നത്. രണ്ടു ദിവസം മാത്രം ഉപയോഗിച്ച നാലുപവന്റെ സ്വര്‍ണ്ണമാല ചെമ്പ് നിറത്തിലേയ്ക്ക് മാറിയതായാണ് പരാതി. സ്വര്‍ണ്ണത്തിന്റെ നിറം മാറിയതോടെ ജ്വല്ലറിയെ സമീപിച്ചെങ്കിലും ന്യായ വാദങ്ങള്‍ ഉയര്‍ത്തി മടക്കി അയക്കുകയായിരുന്നെന്നും കോട്ടയം സ്വദേശിയായ ഷൈലജയുടെ ഫേയ്സ് ബുക്കില്‍ പറയുന്നു.

മലയാളികളുടെ സ്വര്‍ണ്ണത്തോടുള്ള പ്രേമം മുതലെടുക്ക് വന്‍കിട ജ്വല്ലറികള്‍ ചെയ്യുന്ന തട്ടിപ്പുകള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യം നല്‍കിയാണ് വമ്പന്‍ ജ്വല്ലറികള്‍ തങ്ങളുടെ തട്ടിപ്പുകള്‍ക്ക് പുകമറ സൃഷ്ടിക്കുന്നത്. ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയാല്‍ പകുതിയിലധികം വ്യാജമായിരിക്കുമെന്നാണ് പുതിയ കാലത്തെ അനുഭവനങ്ങള്‍ തെളിയിക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുമ്പ് കല്ല്യാണ്‍ ജ്വല്ലേഴ്സിനെതിരെ ഉയര്‍ന്ന പരാതി കേട്ട മലയാളികള്‍ ഞെട്ടിയിരുന്നു. സ്വര്‍ണ്ണാമലയ്ക്കുള്ളില്‍ മെഴുകിന്റെ അംശം കലര്‍ത്തി ഭാരം വര്‍ദ്ധിപ്പിച്ചായിരുന്നു വില്‍പ്പന. കോടികളുടെ സ്വര്‍ണ്ണവ്യാപാരം നടക്കുന്ന കേരളത്തില്‍ ജ്വല്ലറികളിലെ ആഭരണങ്ങള്‍ പരിശോധിക്കാന്‍ കൃത്യമായ സംവിധാനമില്ലാത്തതാണ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കാന്‍ കാരണം. സിനിമാതാരങ്ങളെ മുന്നില്‍ നിര്‍ത്തി കോടികളുടെ പരസ്യം ചെയ്യുന്ന ജോസ് ആലുക്കാസും കല്ല്യാണും ജനങ്ങളെ വഞ്ചിച്ചാണ് കോടികള്‍ കൊയ്യുന്നതെന്ന് സമീപകാല ചരിത്രം തെളിയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോഗ് പെര്‍ഫ്യൂം മാല ഇട്ടയാള്‍ ശരീരത്ത് അടുച്ചതാണ് നിറം പോകാന്‍ കാരണമെന്നാണ് ജോസ് ആലക്കാല്‍ അധികൃതരുടെ കണ്ടുപിടുത്തം. എന്നാല്‍ ഷൈലജ പറയുന്നു അങ്ങിനെയുള്ള പെര്‍ഫ്യൂം ഉപയോഗിച്ചില്ല. അപ്പോള്‍ ജ്വല്ലറിക്കാര്‍ അടുത്ത കാരണം നിരത്തി..വിവാഹ സമയത്ത് ഇട്ട മാലയില്‍ റോസാ പൂവില്‍ നിന്നും മാലയിലേക്ക് കെമിക്കല്‍ പ്രവര്‍ത്തനം ഉണ്ടായി.

10. 15 മിനിറ്റിലധിക സമയം മോള് ഹാരം കഴുത്തിലണിഞ്ഞിട്ടില്ല ഇനി അങ്ങിനെ റോസാപ്പൂ തൊട്ടാല്‍ നിറം പോകുന്നതാണോ സ്വര്‍ണ്ണം എന്നും ചോദ്യം വീട്ടമ്മ ഉയര്‍ത്തി. അപ്പോള്‍ ജ്വല്ലറിക്കാരുടെ അടുത്ത വാദം വന്നു..ക്യൂട്ടക്സ് റിമൂവര്‍ പരിസരത്ത് എവിടേലും തുറന്ന് വച്ചിട്ടുണ്ടാകാം..എന്നാല്‍ വിവാഹത്തിന് രണ്ടുദിവസം മുമ്പ് മോള് ക്യൂട്ടക്സ് ഉപയോഗിച്ചു…. ക്യൂട്ടക്സ് റിമൂവര്‍ മേടിച്ചിട്ട് പോലുമില്ലാ.

അതും പൊളിഞ്ഞപ്പോള്‍ ജ്വല്ലറിക്കര്‍ അടുത്ത വാദം ഉയര്‍ത്തി. മാല ധരിച്ചപ്പോള്‍ വിയര്‍ത്തിരിക്കാം. വിയര്‍പ്പ് ഉള്‍പ്പെടെ മാല അലമാരിയില്‍ വയ്ച്ചാലും ഇങ്ങിനെ വരും. ഇതും ഉണ്ടായിട്ടില്ലെന്ന് വീട്ടുകാര്‍..അതായത് നമ്മള്‍ മനസിലാക്കേണ്ടത്..ജോസ് ആലുക്കാസില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയാല്‍ ശരീരത്ത് ഇടുന്നവര്‍ വിയര്‍ക്കരുത്. വിയര്‍ത്താല്‍ സ്വര്‍ണ്ണം പോകും..നിറം ചെമ്പായി വരും. റോസാ ഹാരം അണിയരുത്, ക്യൂട്ടക്സ് റിമൂവര്‍ വീട്ടില്‍ തുറന്ന് വയ്ക്കരുത്, പെര്‍ഫ്യൂം ഉപയോഗിക്കരുത്..കാരണം അങ്ങിനെ ചെയ്താല്‍ സ്വര്‍ണ്ണം സ്വര്‍ണ്ണം അല്ലാതെയാകും..കളര്‍ മാറി പോകും..എന്തെല്ലാം വിരോധാഭാസം.

അതേ സമയം സ്വര്‍ണ്ണാഭരങ്ങള്‍ക്ക് സമീപം രാസ പ്രവര്‍ത്തനം നടക്കുന്ന വസ്തുക്കള്‍ ഉണ്ടായാല്‍ ഇത്തരത്തില്‍ സ്വര്‍ണ്ണത്തിന് നിറം മാറ്റം സംഭവിക്കാമെന്നും പരാതിയുണ്ടെങ്കില്‍ നേരിട്ട് വന്നാല്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും ജോസ് ആലൂക്കാസ് ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ പാരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും പരിഹരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സ്വര്‍ണ്ണാഭരണങ്ങളില്‍ വ്യാപകമായി മായം ചേര്‍ക്കുന്നതിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള നിറം മാറ്റമെന്ന് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു. വന്‍കിട കമ്പനികള്‍ വന്‍തോതില്‍ വലിയ തൂക്കം വരുന്ന ആഭരണങ്ങളില്‍ ചെമ്പ് വ്യാപകമായി ചേര്‍ക്കുന്നുണ്ട്. ഇത് ശ്രദ്ധില്‍ പെട്ടാല്‍ ആഭരണം മാറ്റി നല്‍കി തടിയൂരുകയാണ് ജ്വല്ലറികള്‍ ചെയ്യുന്നത്.

സ്വര്‍ണ്ണം വാങ്ങിയ വീട്ടമ്മയുടെ ഫേസ്ബുക്ക് കുറിപ്പും വായിക്കുക

പ്രിയപ്പെട്ടവരെ…..
ഇത് എന്റെ മോളുടെ വിവാഹാഭരണത്തിലുള്‍പ്പെട്ട നാലു പവനോളം വരുന്ന മാലയാണ്… വിവാഹദിവസവും വീട്ടിലേക്ക് വിരുന്ന് വന്ന ദിവസവുമായി ആകെ 2 തവണയായി മാത്രമേ മോളൂസ് ഇത് ധരിച്ചിട്ടുള്ളൂ… കഴിഞ്ഞദീവസം നോക്കിയപ്പോഴാണ് മാലയിലെ ഈ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. ഞാനുടനെ പോത്തന്‍കോടുള്ള ഒരു സ്വര്‍ണ്ണക്കടയില്‍ കാണിച്ചു. മേടിച്ച കടയില്‍ കാണിക്കാന്‍ കടയുടമ പറഞ്ഞതനുസരിച്ച് മോളുടെ വിവാഹാവശ്യത്തിനുള്ള ആഭരണങ്ങള്‍ മേടിച്ച തിരുവനന്തപുരം ജോസ് ആലുക്കാസില്‍ കൊണ്ടുപോയി കാണിച്ചു. കെമിക്കലിന്റെ സാന്നിദ്ധ്യമാണ് ഈ നിറവ്യത്യാസം ആഭരണത്തില്‍ ഉണ്ടായതെന്ന് മാനേജര്‍ അറിയിച്ചു……

Top