
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന വിഷയത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി. കോട്ടയം സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ല. സ്ഥാനാര്‍ഥി ആരാവണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച എല്ലാക്കാര്യങ്ങളും ഞായറാഴ്ച നടക്കുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
Tags: Election 2019