സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; രണ്ട് വനിതകള്‍ മത്സരിക്കുന്നത് ജയം ഉറപ്പുള്ള സീറ്റുകളില്‍

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ വീണ ജോര്‍ജ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. കാസര്‍കോട് സതീഷ് ചന്ദ്രന്‍ മത്സരിക്കും. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി പി.വി അന്‍വര്‍ മത്സരിക്കും. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കും

രണ്ട് വനിതകള്‍ മത്സരിക്കുന്നത് ജയം ഉറപ്പുള്ള സീറ്റുകളിലാണെന്ന് കോടിയേരി പറഞ്ഞു. എംഎല്‍എമാര്‍ മത്സരിക്കുന്നത് ഇതാദ്യമല്ല. 2009ല്‍ യുഡിഎഫിന്റെ നാല് സിറ്റിങ് എംഎല്‍എമാര്‍ മത്സരിച്ചിരുന്നു. എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിന് പിന്നില്‍ സിപിഐഎമ്മിന്റെ ആത്മവിശ്വാസമാണ്. ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ സിപിഐഎമ്മിന് ഭയമില്ലെന്ന് കോടിയേരി പറഞ്ഞു. ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കുന്നത് ആദ്യമല്ലെന്നും കോടിയേരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങെനെ

1 ആറ്റിങ്ങല്‍- എ സമ്പത്ത്
2 കൊല്ലം -കെഎന്‍ ബാലഗോപാല്‍
3 പത്തനംതിട്ട -വീണ ജോര്‍ജ്ജ്
4 ആലപ്പുഴ -എഎം ആരിഫ്
5 ഇടുക്കി -ജോയ്‌സ് ജോര്‍ജ്
6 കോട്ടയം -വിഎന്‍ വാസവന്‍
7 എറണാകുളം -പി രാജീവ്
8 ചാലക്കുടി -ഇന്നസെന്റ്
9 പൊന്നാനി- പിവി അന്‍വര്‍
10 മലപ്പുറം -വി പി സാനു
11 ആലത്തൂര്‍ -പി കെ ബിജു
12 പാലക്കാട് -എംബി രാജേഷ്
13 കോഴിക്കോട് -എ പ്രദീപ് കുമാര്‍
14 വടകര -പി ജയരാജന്‍
15 കണ്ണൂര്‍ -പികെ ശ്രീമതി
16 കാസര്‍കോട് -കെപി സതീഷ് ചന്ദ്രന്‍

മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ നഷ്ടപ്പെടാന്‍ ഇടയുള്ള വോട്ടുകള്‍ കൂടി സ്ഥാനാര്‍ത്ഥി മികവ് കൊണ്ട് മറികടക്കാന്‍ ബോധപൂര്‍വ്വ ശ്രമം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രകടമാണ്.

ഏറ്റവും ഒടുവില്‍ നടന്ന കാസര്‍കോട്ടെ ഇരട്ട കൊലപാതകം അടക്കം പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ പാര്‍ട്ടി സംവിധാനത്തെ തന്നെ രംഗത്തിറക്കിയാകും സിപിഐഎം ചെറുക്കുക. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയില്‍ മത്സരത്തിനിറങ്ങുന്നതോടെ വടക്കന്‍ ജില്ലകളിലെ പാര്‍ട്ടി സംവിധാനം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ സജ്ജരായി രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

Top