ജോസഫ് വാഴയ്ക്കനെതിരായ വീഡിയോ പുറത്ത് വിടുമെന്ന് ഹഫീസ്.. കേസ് കൊടുക്കുമെന്ന് ജോസഫ് വാഴയ്‌ക്കൻ.. അഡ്രസ് സഹിതം കമന്റ് ഇട്ട് ഹഫീസിന്റെ മറുപടി

കോട്ടയം : ജോണി നെല്ലൂരിനെ കുടുക്കിയ ഫോൺ സംഭാഷണത്തിന് പിന്നാലെ കോൺഗ്രസ്സ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരായ വീഡിയോ ദൃശ്യങ്ങൾ തന്റെ കയ്യിലുണ്ടെന്ന് വെളിപ്പെടുത്തി കേരള കോൺഗ്രസ്സ് എം നേതാവ് എച്ച് ഹഫീസ്. വീഡിയോ പുറത്ത് വിട്ടാൽ വാഴയ്ക്കൻ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുമെന്ന് ഹഫീസ് പറയുന്നു. ഇന്ന് രാവിലെ പത്തിന് വീഡിയോ പുറത്ത് വിടുമെന്ന അറിയിച്ചിരുന്നെങ്കിലും ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

അതേസമയം നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ പറഞ്ഞു !കോൺഗ്രസ്‌ എന്റെ രക്തം. മരിക്കുന്നത് വരെ കോൺഗ്രസുകാരനായിരിക്കും. സോഷ്യൽ മീഡിയ വഴി അപവാദം പ്രചരിപ്പിക്കുന്ന കേരള കോൺഗ്രസ്‌ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വാഴക്കൻ പറഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെസ്റ്റ് നമ്പർ ഒന്ന് ജോണി നെല്ലൂർ ആണെന്നും രണ്ടാം ചെസ്റ്റ് നമ്പർ ജോസഫ് വാഴയ്ക്കൻ ആണെന്നും ഹഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു ഇതിനു പിന്നാലെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ജോസഫ് വാഴയ്ക്കനും രംഗത്തെത്തി. കോൺഗ്രസ്സ് എന്റെ രക്തമാണ്. മരിക്കുന്നത് വരെ കോൺഗ്രസുകാരനായിരിക്കും.

സോഷ്യൽ മീഡിയ വഴി അപവാദം പ്രചരിപ്പിക്കുന്ന കേരള കോൺഗ്രസ് നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കും’- ജോസഫ് വാഴയ്ക്കൻ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന് താഴെ കമന്റിലൂടെ മറുപടി നൽകി ഹഫീസും രംഗത്തെത്തി. ‘കേസ് കൊടുക്കണം പിള്ളേച്ചാ. പിന്നെ ഒരു സംശയം. വക്കീൽ നോട്ടീസ് കിട്ടിയിട്ട് മറുപടി തന്നാൽ മതിയോ? അതോ ഇപ്പോൾ തരണൊ? പിന്നേയും സംശയം വക്കീൽ നോട്ടീസ് അയക്കാൻ വിലാസം വേണ്ടേ ചേട്ടാ.

എന്നായിരുന്നു ഹഫീസിന്റെ മറുപടി. ഇരുവരും ഏറ്റുമുട്ടൽ ആരംഭിച്ചെങ്കിലും വീഡിയോ എപ്പോൾ പുറത്ത് വിടുമെന്ന് ഹഫീസ് അറിയിച്ചിട്ടില്ല.പദവിയും സ്റ്റേറ്റ് കാറും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ജോണി നെല്ലൂര്‍ പറയുന്നതിന്റെ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

എച്ച് ഹാഫീസുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ജോണി നെല്ലൂര്‍ ഇക്കാര്യം പറയുന്നത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കാറും മതിയെന്നാണ് ജോണി നെല്ലൂരിന്റെ ആവശ്യം. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു.

Top