
കണ്ണൂര്‍: അക്രമങ്ങളെ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്ന് പറഞ്ഞ കോടിയേരി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി. സായുധ വിപ്ലവത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവന. പസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വക്താവ് ജെആര്‍ പത്മകുമാര്‍ പറഞ്ഞു.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. ഇതിനെയാണ് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയെന്ന് ബിജെപി ആരോപിക്കുന്നത്.
ധന്‍രാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് അംഗീകരിക്കാനാകില്ല. ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയോരി ആവശ്യപ്പെട്ടു.
പയ്യന്നൂരില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് അക്രമത്തിനെതിരെ സിപിഎം പൊതുയോഗം സംഘടിപ്പിച്ചത്. ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.വി. ധനരാജും ബിജെപി പ്രവര്‍ത്തകനായ സി.കെ. രാമചന്ദ്രനു കൊല്ലപ്പെട്ടത്.