ഹൈദരാബാദ്: മെക്ക മസ്ജിദ് സ്‌ഫോടനക്കേസ് കൈകാര്യം ചെയ്ത റിട്ട. മെട്രോപോളിറ്റന്‍ സെഷന്‍ ജഡ്ജി രവീന്ദര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തല്‍. സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദയെ അടക്കം ഇദ്ദഹം വെറുതെ വിട്ടിരുന്നു. ബൗദ്ധികമായോ തിരഞ്ഞെടുപ്പ് രംഗത്തോ ബി.ജെ.പിയെ തനിക്ക് സഹായിക്കാന്‍ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു തെലങ്കാന ബി.ജെ.പി നേതാവിനോടാണ് അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചതെന്ന് വാര്‍ത്ത ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെക്ക മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച ശേഷം രവീന്ദര്‍ റെഡ്ഢി രാജിവെച്ചിരുന്നു.
ബി.ജെ.പിയില്‍ ചേരാനുള്ള ആഗ്രഹം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചു എന്നാണ് സൂചന. സെപ്തംബറില്‍ രവീന്ദര്‍ റെഡ്ഢി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് തന്നെ പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ചിരുന്നുവെന്നും സൂചനയുണ്ട്. ആര്‍.എസ്.എസുമായി ബന്ധമുളളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയാവില്ലെന്നാണ് കേസിലെ പ്രതികളെ വെറുതവിട്ട വിധിയില്‍ റെഡ്ഡി പറഞ്ഞത്. ആര്‍.എസ്.എസ് നിരോധിത സംഘടനയല്ലെന്നും റെഡ്ഢി പറഞ്ഞിരുന്നു.