അഭിഭാഷകരും ജഡ്ജിമാരും കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി.പുതിയ ഡ്രസ് കോഡ്

ന്യൂഡൽഹി:കൊറോണയുടെ ഭീക്ഷണി ഉള്ളതിനാൽ അഭിഭാഷകർക്കും ജഡ്ജിമാർക്കും വേണ്ടിയുള്ള ഡ്രസ് കോഡിനെക്കുറിച്ചുള്ള നിർദേശങ്ങൾ സുപ്രീം കോടതി ഉടൻ പുറത്തിറക്കും. അഭിഭാഷകരും ജഡ്ജിമാരും തത്കാലം കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ. കോട്ടും ഗൗണും ധരിക്കുന്നത് വൈറസ് പിടിപെടുന്നത് എളുപ്പമാക്കുന്നതിനാലാണ് ഇത്തരത്തിലൊരു നിർദേശം നൽകിയിരിക്കുന്നത്.

മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഒരു കേസുമായി ബന്ധപ്പെട്ട വാദങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉന്നയിക്കുന്നതിനിടെയാണ് ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. അഭിഭാഷകർക്കും ജഡ്ജിമാർക്കും വേണ്ടിയുള്ള ഡ്രസ് കോഡിനെക്കുറിച്ചുള്ള നിർദേശങ്ങൾ സുപ്രീം കോടതി ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്ക്ഡൗണിനെ തുടർന്ന് കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കിയിരുന്നു. ഈ സമയത്ത് അഭിഭാഷകർ കോട്ടും ഗൗണു ധരിക്കാതെയാണ് വാദങ്ങൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് തുടർന്നും തത്ക്കാലം കോട്ടും ഗൗണും വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കറുത്ത കോട്ടിനും ​ഗൗണിനും പകരം വെള്ള ഷർട്ട്, വെള്ള സൽവാർ കമ്മീസ്, വെള്ള സാരി എന്നിവയാകും തത്കാലം അഭിഭാഷകരുടെയും ജഡ്ജിമാരുടെയും വേഷമെന്നാണ് സൂചനകൾ.

അടച്ചിട്ട കോടതിമുറികളിൽ അടുത്തയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ട്തതിൽ ജഡ്ജിമാർ മാത്രമായിരിക്കും കോടതിമുറികളിലെത്തി വാദം കേൾക്കുക. അഭിഭാഷകർ അവരവരുടെ ചേംബറുകളിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വാദം നടത്തിയാൽ മതി.

Top