ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്ഡേ സത്യപ്രതിഞ്ജ ചെയ്തു..

ദില്ലി: ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്ഡേ സത്യപ്രതിഞ്ജ ചെയ്തു.ജസ്റ്റിസ് ഷരദ് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യുടെ പിന്‍ഗാമിയായാണ് 63 കാരനായ ജസ്റ്റിസ് ബോബ്‌ഡെ രാഷ്ട്രപതിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് നവംബര്‍ 17 നാണ് വിരമിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്ക്ക് 17 മാസത്തോളം കാലാവധിയുണ്ട്. 2021 ഏപ്രില്‍ 23 വരെയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ കാലാവധി.

രാഷ്ടപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലികെടുത്തത്. 17 മാസമാണ് ബോബ്ഡേയുടെ അധികാര കാലാവധി.കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് രഞ്ജന്‍ ഗൊഗോയിയുടെ പിന്‍ഗാമിയായുള്ള ബോബ്ഡേയെ നിയമനം രാഷ്ട്രപതി അംഗീകരിച്ച് ഉത്തരവിറക്കിയത്. അയോധ്യ തര്‍ക്കഭൂമി കേസ്, ബിസിസിഐ കേസ് എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന കേസുകളില്‍ വാദംകേള്‍ക്കുന്ന ബെഞ്ചില്‍ അംഗമായിരുന്നു ബോബ്ഡേ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തിരുമാനിച്ചതോടെ ഇനി കേസിലെ തുടര്‍ നടപടികള്‍ ബോബ്ഡേയുടെ കീഴിലിലാകും. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള പുനപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതും ബോബ്ഡേ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്‍റെ നേതൃത്വത്തിലാകും.

1956 ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നാണ് ബോബ്‌ഡെ ജനിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ അരവിന്ദ് ശ്രീനിവാസാണ് ബോബ്ഡേയുടെ പിതാവ്. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം പൂര്‍ത്തിയാക്കി.2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2012ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013 ഏപ്രില്‍ 12 നാണ് സുപ്രീംകോടതിയിലെത്തിയത്.അടുത്ത ചീഫ് ജസ്റ്റിസ് ആരാകണം എന്ന് നിലനിലെ ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്യുകയാണ് പതിവ്. രഞ്ജന്‍ ഗൊഗോയ് ആഴ്ചകള്‍ക്ക് മുമ്പ് ബോബ്‌ഡെയുടെ പേര് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതി നിയമനം അംഗീകരിച്ച് ഉത്തരവായത്. ബോബ്‌ഡെക്ക് 18 മാസത്തെ സര്‍വീസാണ് ബാക്കിയുള്ളത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയെ ആണ് ചീഫ് ജസ്റ്റിസ് ആയി നിയമിക്കേണ്ടത്.

Top