
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുവെച്ച് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. പ്രദീപ് ഓടിച്ചിരുന്ന ആക്ടീവ ഇടിച്ചിട്ടശേഷം വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. മംഗളം ഹണിട്രാപ്പ് കേസില്‍ പ്രതി ചോര്‍ത്ത് പ്രദീപിനെ പിണറായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ കേസില്‍ താന്‍ ഒരുവിധത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്നും പിണറായി സര്‍ക്കാരിലെ കൂടുതല്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദേഹം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
അപകടത്തില്‍ ദൂരഹതയുണ്ടെന്ന് ഓണ്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആരോപിച്ചു. മംഗളം ഉള്‍പ്പെടെ നിരവധി ചാനലുകളില്‍ പ്രവര്‍ത്തിച്ച എസ്.വി പ്രദീപ് ഭാരത് ലൈവ് എന്ന ഓണ്‍ ലൈന്‍ ചാനലിലാണ് അവസാനം പ്രവര്‍ത്തിച്ചിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഓണ്‍ ലൈന്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം,വൈസ് പ്രസിഡന്റ് അഡ്വ. സിബി സെബാസ്റ്റ്യന്‍ ,ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറര്‍ തങ്കച്ചന്‍ പാലാ എന്നിവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.