വീണ്ടും വിവാദ ഉത്തരവുമായി മുന്‍ ജസ്റ്റിസ് കര്‍ണന്‍; അധികാരമില്ലാതിരുന്നിട്ടും എട്ട് സുപ്രീം കോടതി ജഡ്ജിമാരെ കുറ്റക്കാരായി വിധിച്ച് ഉത്തരവ് പുറത്തിറക്കി

കൊല്‍ക്കത്ത: സുപ്രീം കോടതി ജസ്റ്റിസുമാര്‍ക്കെതിരെ ഉത്തരവുകള്‍ ഇറക്കി വിവാദങ്ങള്‍ സൃഷ്ടിച്ച മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ വീണ്ടും മറ്റൊരു ഉത്തരവുമായി രംഗത്ത്. ഇത്തവണ തനിക്കെതിരായ കോടതി അലക്ഷ്യ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നാണ് കര്‍ണന്‍ ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല എട്ട് സുപ്രീം കോടതി ജഡ്ജിമാരെ കുറ്റക്കാരായി വിധിക്കുന്ന ഉത്തരവും കര്‍ണന്‍ പുറത്തിറക്കി. ഇത് വ്യക്തമാക്കി സുപ്രീംകോടതി രജിസ്ട്രാര്‍ ജനറലിന് കര്‍ണന്‍ കത്തയച്ചു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, മുന്‍ ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍.ബി.ലോകുര്‍, പി.സി. ഘോസ്, കുര്യന്‍ ജോസഫ്, ആര്‍. ഭാനുമതി തുടങ്ങിയവര്‍ക്കെതിരെയാണ് കര്‍ണന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

ഉത്തരവിനു പുറമെ ജസ്റ്റിസുമാര്‍ക്ക് സാമൂഹ്യ വിരുദ്ധര്‍, തീവ്രവാദികള്‍ തുടങ്ങിയ വിശേഷണങ്ങളാണ് കര്‍ണന്‍ നല്‍കിയിരിക്കുന്നത്. തന്റെ പേരിലുള്ള കേസില്‍ ഇപ്പോഴും തീരുമാനമെടുക്കാതെ വെച്ചിരിക്കുന്നതിനാലും ഇന്ത്യയില്‍ വെച്ച് കേസില്‍ തീരുമാനമെടുക്കാന്‍ സാധിക്കാത്തതിനാലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്നും സുപ്രീം കോടതി രജിട്രാറിന് നല്‍കിയ കത്തില്‍ പറയുന്നു. നേരത്തെ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിലാണ് ജസ്റ്റിസ് കര്‍ണന്‍ കോടതി അലക്ഷ്യ കേസ് നേരിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെയ് ഒമ്പതിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിറക്കിയെങ്കിലും പിന്നീട് ആറ് മാസത്തെ തടവനുഭവിച്ചതിന് ശേഷം കര്‍ണന്‍ ജയില്‍ മോചിതനായി. ജയിലിലായിരിക്കെയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 12 ന് ഇദ്ദേഹം വിരമിക്കുന്നത്. മുമ്പ് ജഡ്ജിയായിരുന്ന സമയത്ത് സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാര്‍ക്കെതിരെ എസ്‌സിഎസ്ടി നിയമപ്രകാരം കേസെടുക്കാന്‍ കര്‍ണന്‍ ഉത്തരവിറക്കിയിരുന്നു. കേസില്‍ വിധി വരുന്നതുവരെ അവരെ കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സുപ്രീംകോടതി രജിസ്ട്രാറിനോട് ആവശ്യപ്പെട്ടിരുന്നു.

Top