ഏഴു ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവ് .ചീഫ് ജസ്റ്റിസിനും ഏഴു ജഡ്ജിമാര്‍ക്കുമെതിരെ ജസ്റ്റിസ് കര്‍ണന്റെ ജാമ്യമില്ലാ വാറന്റും .

ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാര്‍ക്ക് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിക്കാന്‍ കൊല്‍ക്കത്ത ഹെെക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ നിര്‍ദേശം. ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയില്ലെന്ന കാരണത്താലാണ് ജഡ്ജിമാര്‍ക്ക് ജാമ്യമില്ലാ വാറന്റ് .ടി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകുര്‍, പി.കെ. ഘോസ്, കുര്യന്‍ ജോസഫ് എന്നിവര്‍ക്കെതിരെ വാറന്റ് അയയ്ക്കാന്‍ കോടതി റജിസ്ട്രാര്‍ക്ക് കര്‍ണന്‍ നിര്‍ദേശം നല്‍കി.

അതേസമയം, ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നു സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ വൈദ്യപരിശോധനാ നിര്‍ദേശം തള്ളിയ ജസ്റ്റിസ് കര്‍ണന്‍ ഇത്തരമൊരു ഉത്തരവു പുറപ്പെടുവിച്ച ഏഴു ജഡ്ജിമാരെയും ‍ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിച്ച് അവരുടെ മാനസിക നില പരിശോധിക്കാനും ഉത്തരവിട്ടിരുന്നു.
അഴിമതിക്കാരായ ഏഴു ജഡ്ജിമാരാണു തന്‍റെ കേസ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവു നിയമാനുസൃതമല്ല. തന്നെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കാന്‍ ശ്രമിച്ചാല്‍ ബംഗാള്‍ ഡിജിപിയെ സസ്പെന്‍ഡ് ചെയ്യുമെന്നും ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന ജസ്റ്റിസ് സി.എസ്. കര്‍ണന്‍, തനിക്കു സുപ്രീം കോടതിയിലെ മുതിര്‍ന്ന ഏഴ് ജഡ്ജിമാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു രംഗത്തുവന്നു വിവാദം സൃഷ്ടിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഹാജരാകണമെന്ന ഉത്തരവ് അനുസരിക്കാത്ത ജഡ്ജി സി.എസ്. കര്‍ണനെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ അത്യപൂര്‍വ സംഭവമായിരുന്നു.സുപ്രീം കോടതിയിലെ ജഡ്‌ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്‌റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. പ്രധാനമന്ത്രി, ചീഫ് ജസ്‌റ്റിസ് തുടങ്ങിയവര്‍ക്കുള്ള കത്തുകളിലാണ് ജഡ്‌ജിമാര്‍ക്കെതിരെ ആക്ഷേപങ്ങളുന്നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജഡജിമാര്‍ക്ക് എതിരെ ജാതി വിവേചനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഏപ്രില്‍ 28ന് തന്റെ മുന്നില്‍ ഹാജരാകണമെന്ന് കര്‍ണന്‍ കഴിഞ്ഞ മാസമാദ്യം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജഡ്ജിമാര്‍ ആരും ഹാജരാകാത്തതിനെ തുടര്‍ന്ന് വിഷയം മെയ് ഒന്നിലേക്ക് മാറ്റിയിരുന്നു.കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന ജസ്;റ്റിസ് സി.എസ്. കര്‍ണന്‍, തനിക്കു സുപ്രീം കോടതിയിലെ മുതിര്‍ന്ന ഏഴ് ജഡ്ജിമാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന് വിവാദം സൃഷ്ടിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഹാജരാകണമെന്ന ഉത്തരവ് അനുസരിക്കാത്ത ജഡ്ജി സി.എസ്. കര്‍ണനെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ അത്യപൂര്‍വ സംഭവമായിരുന്നു.

Top