ജസ്റ്റിസ് കര്‍ണ്ണന്‍ ചെന്നൈയില്‍; അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പൊലീസ് പിന്നാലെ; കര്‍ണ്ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കാതെ പത്രങ്ങളും

ചെന്നൈ: ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റ് ച്യൊനുള്ള നടപടികളുമായി ബംഗാള്‍ പോലീസ്. സുപ്രീംകോടതി ശിക്ഷ വിധിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ബംഗാളില്‍ നിന്നും വിവാദന്യായാധിപന്‍ ജസ്റ്റിസ് സി.എസ്. കര്‍ണന്‍ പുറപ്പെട്ടിരുന്നു. ചെന്നൈ നഗരത്തില്‍ എത്തി എങ്കിലും, ചൊവ്വാഴ്ച ചെന്നൈ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്നും ജസ്റ്റിസ് കര്‍ണന്‍, നഗരത്തില്‍ നിന്ന് മൂന്നുമണിക്കൂര്‍ അകലെയുള്ള കാളഹസ്തി ക്ഷേത്രത്തിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് നടപടികള്‍ക്കായി ബംഗാള്‍ പോലീസ് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 4.30നാണ് പോലീസ് അകമ്പടിയോടെ ജസ്റ്റിസ് കര്‍ണന്‍ കോല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തെ ശിക്ഷിക്കാനുള്ള സുപ്രീംകോടതി വിധിയും വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയലക്ഷ്യത്തിന് ആറുമാസത്തെ തടവുശിക്ഷയാണ് ജസ്റ്റിസ് കര്‍ണന് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു. എന്നാല്‍ ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന കോടതി ഉത്തരവ് ഉള്ളതിനാല്‍ മാധ്യമങ്ങളില്‍ ഇവയൊന്നും പ്രസിദ്ധീകരിച്ചില്ല.

Top