അവന്‍ ഒന്നും തരൂല്ല സാറേ ,സാജു പോളിനെതിരെ ഇന്നസെന്റിനോട് ജിഷയുടെ അമ്മ :വീഡിയോ

പെരുമ്പാവൂരില്‍ ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെ വിലാപം വൈറലാവുന്നു. ദലിത് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ രാജ്യമെങ്ങും പ്രതിഷേധം പടരുമ്പോള്‍ പ്രതികൂട്ടിവായി സിപിഎം എംഎല്‍എ സാജുപോളും. തന്നെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോടും ഇന്നസെന്റ് എം പിയോടും ജിഷയുടെ അമ്മ പറഞ്ഞത് മുഴുവന്‍ സാജുപോളിനോടുള്ള രോഷ പ്രകടനമായികരുന്നു. ഈ ദലിത് കുടുംബത്ത അത്രയധികം ഇവര്‍ അവഹേളിക്കുകയും അവഗണിയ്ക്കുകയും ചെയ്തിരുന്നുവെന്ന് വേണം മനസിലാക്കാന്‍.

‘സാജു പോള്‍ ഒന്നും ചെയ്യില്ല സാറേ.. അവന്‍ കള്ളനാ സാറേ… അവനെ എനിക്കു കൊല്ലണം… എന്റെ കൊച്ചിനെ കൊന്നവനെ കൊല്ലണം..’ എന്നിങ്ങനെ തന്റെ ഉള്ളിലെ ദുഃഖം മുഴുവന്‍ അണപൊട്ടിയൊഴുക്കുകയായിരുന്നു ഇന്നസെന്റിനു മുന്നില്‍ ജിഷയുടെ അമ്മ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും നിഷ്‌ക്രിയത്വം ചോദ്യം ചെയ്തു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയായിരിക്കുകയാണ് ഈ അമ്മയുടെ വാക്കുകള്‍. വീഡിയോ സൈബര്‍ ലോകം ഏറ്റെടുത്തതോടെ കുറ്റവാളികള്‍ക്കെതിരായ പ്രതിഷേധമെന്നപോലെ ഇടതുപക്ഷത്തിനെതിരെയും വാളെടുക്കുകയാണു സൈബര്‍ ലോകവും.

സാജു പോള്‍ മരണദിവസം അവിടെയത്തെിയിരുന്നുവെങ്കില്‍ അദ്ദേഹത്തിനു മനസിലായില്ലേ ഇതു കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ ബലാല്‍സംഗവും കൊലപാതകവുമാണെന്ന്? അദ്ദേഹം മുതിര്‍ന്ന സി പി എം നേതാക്കളെ ആരെയെങ്കിലും ഈ വിവരം അറിയിച്ചിരുന്നോ? മാദ്ധ്യമശ്രദ്ധയില്‍ കൊണ്ടുവരേണ്ട വിഷയമാണിതെന്ന് അദ്ദേഹത്തിനു തോന്നിയില്ലേ? ജിഷയുടെ അമ്മ നിരാലംബയാണെന്നും അവരെ സഹായിക്കാന്‍ ആരുമില്‌ളെന്നും മനസിലായില്ലേ? മനസിലായെങ്കില്‍ അദ്ദേഹം തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ എന്തുതരം രാഷ്ട്രീയ സാമൂഹിക നിയമപര ഇടപെടലുകള്‍ നടത്തി? തുടങ്ങി നിരവധി ചോദ്യങ്ങളാണു സോഷ്യല്‍ മീഡിയയില്‍ സാജു പോളിനെതിരായി ഉയരുന്നത്.

അഞ്ചു ദിവസത്തെ പൊലീസ് അന്വേഷണം അദേഹത്തിന് തൃപ്തികരമായിരുന്നോ? അതുകൊണ്ടാണോ മിണ്ടാതിരുന്നത്? മഹിളാഅസോസിയേഷന്‍ നേതാക്കളെ ആരെയെങ്കിലും സ്വന്തംമണ്ഡലത്തില്‍ നടന്ന ഈ ദാരുണ സംഭവം അറിയിച്ചിരുന്നോ? ഡല്‍ഹി സംഭവത്തെ കുറിച്ച് അറിയാവുന്ന അദേഹം എന്തുകൊണ്ട് സമാനരീതിയിലുള്ള ഈ സംഭവത്തെ ഗൗരവകരമായി എടുത്തില്ല? പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായെന്ന് അദ്ദേഹത്തിന് എന്നാണ് മനസിലായത്? ജനപ്രതിനിധി എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് വിഷയത്തില്‍ ഇടപെട്ടോ?

ഇന്നലെ കോടിയേരിയോട് ജിഷയുടെ അമ്മ പറഞ്ഞ കാര്യങ്ങള്‍ ആദ്യദിവസം തന്നെ അവര്‍ അദ്ദേഹത്തോട് പറഞില്ലേ? എന്നിട്ട് എന്തു നടപടി എടുത്തതു? ഒരു എം എല്‍ എ വിചാരിച്ചാല്‍ പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെടാതെ സാഹചര്യത്തെളിവുകള്‍ ഇല്ലാതാക്കുന്നതിനു മുമ്പ,് പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് ,ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലുകള്‍ നടത്തി ,അഞ്ചു ദിവസം കൊണ്ട് കേസിനു തുമ്പും വാലും ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ലേ? നല്ലോരു അന്വേഷണസംഘത്തെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമായിരുന്നില്ലേ എന്നു സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ ശല്യപ്പെടുത്തുന്ന ഒരു വ്യക്തിക്കെതിരെ പരാതി പറഞ്ഞെന്നു നിങ്ങള്‍ കണ്ടില്ലെ. ആ വ്യക്തി പഞ്ചായത്തു മെംബെര്‍ന്റെ ബന്ധു ആണെന്നും അതുകൊണ്ടു പൊലീസ് അനാസ്ഥ കാട്ടിയെന്നും വായിച്ചു കാണുമല്ലോ? ഈ പറഞ്ഞ വ്യക്തിയെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകള്‍ ആഭ്യന്തരമന്ത്രിക്ക് കരിങ്കൊടി കാട്ടിയിട്ട് എന്താകാര്യം?

സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു സാജു പോള്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ മറുപടിയും കുറിച്ചിട്ടുണ്ട്. ഈ പ്രശ്‌നം ഒറ്റപ്പെട്ട രീതിയില്‍ അഭിസംബോധന ചെയ്ത് പോകാന്‍ കഴിയുന്ന ഒന്നല്ലെന്നു സാജു പോള്‍ വ്യക്തമാക്കുന്നു.

”കേരളത്തിലെ പട്ടികജാതി വിഭാഗം, ആദിവാസി വിഭാഗം മുതല്‍ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുക, പട്ടയം ഇല്ലാത്ത ആളുകള്‍ക്ക് പട്ടയം നല്‍കുക, വീടില്ലാത്തവര്‍ക്ക് വീട് നല്‍കുക ഇവ എല്‍ഡിഫ് നയമാണ്. ആ നയത്തിന്റെ ഭാഗമായി എല്‍ ഡി ഫ് സര്‍ക്കാരുകള്‍, ഇ എം എസ് ഭവനപദ്ധതി എം എന്‍ ലക്ഷം വീട് പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. ഇനിയും ആ പദ്ധതികളില്‍ ഏറെ മുന്നാട്ട് പോകാനുണ്ട്. 750 കിലോ മീറ്റര്‍ നീളത്തിലെ പെരിയാര്‍ വാലി കനാല്‍ ഓരങ്ങളില്‍ ഏകദേശം 800 കുടുംബങ്ങള്‍ ഇനിയും താമസിക്കുന്നതായാണ് കണക്കാകുന്നത്. അവരുടെ പട്ടയപ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കമടക്കം വേദികളില്‍ ശ്രമിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല.” സാജു പോള്‍ പറയുന്നു.

Top