ശബരിമല പ്രക്ഷോഭത്തിന്‌ പിന്നിലുള്ളവർക്ക് തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ബോധമില്ല.ഭരണഘടന അംഗീകരിക്കാത്തവര്‍ ഇന്ത്യ വിടണമെന്ന് പറഞ്ഞവര്‍ അത് മറന്നു:ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നവര്‍ക്ക് തങ്ങളുടെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സുപ്രീം കോടതിയെയാണ് സമരത്തിലൂടെ ഇവര്‍ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്നത്. ഭരണഘടനയെ അംഗീകരിക്കാത്തവര്‍ ഇന്ത്യ വിട്ടു പോകണമെന്ന് ഇവര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പറഞ്ഞ കാര്യം അവര്‍ മറന്നുവെന്നും അവര്‍ തന്നെ ഭരണഘടനയെ തള്ളിപ്പറയുകയാണെന്നും കെമാല്‍ പാഷ പറഞ്ഞു. സുപ്രീം കോടതിയേയും അവര്‍ തള്ളിപ്പറയുന്നുവെന്ന് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

ലിംഗ സമത്വത്തിനെതിരായാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രക്ഷോഭം നടക്കുന്നത്. കേരളത്തിലെ 98 ശതമാനം സ്ത്രീകളും ശബരിമലയില്‍ പോകാന്‍ സാധ്യതയില്ല. സുപ്രീം കോടതിയെ എതിര്‍ത്ത് സമരം ചെയ്യുന്നത് കോടതിയലക്ഷ്യം ക്ഷണിച്ചുവരുത്തുമെന്നും കെമാല്‍ പാഷ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ലിംഗ സമത്വത്തിനെതിരെയാണ് ശബരിമലയിൽ ഇപ്പോൾ പ്രക്ഷോഭം നടക്കുന്നത്. കൊച്ചിയില്‍ ‘കേരള പുനര്‍ നിര്‍മിതി’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ 98 ശതമാനം സ്ത്രീകളും ശബരിമലയിൽ പോകാൻ സാധ്യതയില്ലെന്നും, സുപ്രീം കോടതിയെ എതിർത്ത് സമരം ചെയ്യുന്നത് കോടതി അലക്ഷ്യം ക്ഷണിച്ചു വരുത്തുമെന്നും മുൻപ് കെമാൽ പാഷ അഭിപ്രായപ്പെട്ടിരുന്നു.കേരളത്തിലെ സ്ത്രീകളോട് ശബരിമല പ്രവേശനത്തിൽ നിന്നും വിട്ടുനിൽക്കാനും, ഇത്തരം ഒരു വിഷയം സുപ്രീം കോടതിയിലെത്തിയത് നിർഭാഗ്യകരമാണ് എന്നുമാണ് അദ്ദേഹം മുൻപ് പറഞ്ഞത്.

Top