തെളിയാനിരിക്കുന്നത് കെ ബാബുവിന്റെ വന്‍ അഴിമതിക്കഥകള്‍…പുറത്തുവന്ന അഴിമതി ചെറുത് ..ബാബുവിന്റെ സ്വത്ത്: രജിസ്ട്രേഷന്‍ ഐ.ജിക്ക് കത്ത്”

സ്വന്തം ലേഖകന്‍

തിരുവനന്തപുരം :മുന്‍ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ ഐ.ജിക്ക് കത്ത് നല്‍കി. ബാബുവിനും ബിനാമികള്‍ക്കും സംസ്ഥാനത്ത് എവിടെയൊക്കെ ഭൂ‍മിയുണ്ടെന്ന് കണ്ടെത്താനാണിത്.അതേസമയം പുറത്തുവന്ന മുന്‍ മന്ത്രി കെ ബാബുവിന്റെ അഴിമതി യുഡഎഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികളില്‍ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ആരോപിച്ചു. അഴിമതിയുടെ പേരിലാണ് കേരള കോണ്‍ഗ്രസ് ബി യു ഡി എഫ് വിട്ടത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. കെ ബാബുവിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ് ഇതിനു തെളിവാണ്. എന്നാല്‍ അത് ഒരു ചെറിയ കാര്യം മാത്രമാണെന്നും ഇതിലും വലിയ അഴിമതിയാണ് പിഡബ്ല്യൂഡിയില്‍ നടന്നിട്ടുള്ളതെന്നും ഗണേഷ് സൂചിപ്പിച്ചു. വരും ദിവസങ്ങളില്‍ ഇത് പുറത്തുവരുമെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷിനെതിരെയും കെബി ഗണേഷ്‌കുമാര്‍ ആഞ്ഞടിച്ചു. പഴയ കാര്യങ്ങള്‍ മറന്നു പോകുന്നയാളും നന്ദിയില്ലാത്തവനുമാണ് കൊടിക്കുന്നില്‍ എന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനാപുരം കുന്നിക്കോട്ട് നടന്ന ഒരു യോഗത്തില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെയും ഗണേഷ് കുമാറിനെയും അതിരൂക്ഷമായ ഭാഷയില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചതിനെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.KB Ganeshkumar

യുഡിഎഫ് മന്ത്രി സഭയുടെ ഭാഗമായി ഇരുന്നുകൊണ്ട് തന്നെ തോല്‍പ്പിച്ചയാളാണ് ബാലകൃഷ്ണപിള്ളയെന്നും ഇതിനു പ്രതികാരമായാണ് ഐഷ പോറ്റിക്ക് വോട്ടു ചെയ്തു യുഡിഎഫുകാര്‍ പിള്ളയെ തോല്‍പ്പിച്ചെതെന്നും കൊടിക്കുന്നില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്. ആര് പിണങ്ങിയപ്പോഴാണ് കൊടിക്കുന്നില്‍ തോറ്റതെന്ന് എല്ലാവര്‍ക്കുമറിയാം. ഒരിക്കല്‍ കൊടിക്കുന്നിനെ തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരുപാട് പ്രാവിശ്യം ജയിപ്പിച്ചിട്ടുണ്ട്- ഗണേഷ്‌കുമാര്‍ പറഞ്ഞു.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാണാമെന്നും ഗണേഷ് കുമാര്‍ കൊടിക്കുന്നിലിന് മുന്നറിയിപ്പ് നല്‍കി. മണ്ഡലത്തില്‍ എത്താതെ റിമോര്‍ട്ട് കണ്‍ഡ്രോള്‍ വഴി കൊടിക്കുന്നില്‍ സുരേഷ് കാര്യങ്ങള്‍ അറിയാതെ സംസാരിക്കുകയാണെന്നും ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.

അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന് മന്ത്രി കെ. ബാബുവിന്റെയും ബന്ധുക്കളുടേയും സ്വത്തുക്കളുടെ കൂടുതല്‍ വിശദാംശങ്ങള്‍ തിരക്കി രജിസ്ട്രേഷന്‍ ഐ.ജിക്ക് വിജിലന്സിന്റെ കത്ത്. ബാബുവിന്റെ ബിനാമിയാണെന്ന് വിജിലന്‍സ് കരുതുന്നവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരവും വിജിലന്സ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, റെയ്ഡില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ അടക്കമുള്ളവ സംബന്ധിച്ചുള്ള വിശദമായ അന്വേഷ്ണം വിജിലന്സ് ആരംഭിച്ചു.

K BABU- vigilanceകെ.ബാബു, ഭാര്യ, മക്കള്‍ മരുമക്ക തുടങ്ങിയവരുടെ പേരിലുള്ള സ്വത്തുവിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന രജിസ്ട്രേഷന്‍ ഐ.ജിക്ക് വിജിലന്‍സ് കത്ത് നല്കിയത്. ബാബുവിന്റെ ബിനാമിയെന്ന് വിജിലന്സ് ആരോപിക്കുന്ന പ്രതിപട്ടികയിലുള്ള ബാബുറാം, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ എന്നിവരുടെ സ്വത്തുക്കള്‍ സമ്പന്ധിച്ചുള്ള വിവരവും വിജിലന്സ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാബുവിന്റെയും ബന്ധുക്കളുടേയും മറ്റും വീടുകളില്‍ നിന്ന് 236 രേഖകളാണ് റെയ്ഡില് കണ്ടെടുത്തത്. റെയ്ഡില്‍ ; കണ്ടെത്തിയവ കൂടാതെ ഇനിയും വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ബാബുവിനും ബന്ധുക്കക്കുമുണ്ടെന്നാണ് വിജിലന്സിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം രേഖാ മൂലം വിവരങ്ങള്‍ ചോദിച്ചിരിക്കുന്നത്.

അതിനിടെ രേഖകളുടെ വിശദമായ പരിശോധന വിജിലന്സ് തുടങ്ങി. ഇതോടൊപ്പം ബാബു മന്ത്രിയായിരിക്കെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ ദുറ്വ്വീനിയോഗം സംബന്ധിച്ചും ബാബു നടത്തിയ വിദേശ യാത്രകളെ കുറിച്ചും വിജിലന്സ് അന്വേഷിക്കുന്നുണ്ട്. രേഖകളും മറ്റും പരിശോധിക്കാന്; രണ്ടാഴ്ചയെങ്കിലും സമയം വേണ്ടിവരുമെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിന് ശേഷം കേസില്‍; പ്രതികളായ കെ. ബാബു, ബാബുറാം, മോഹനന്‍ തുടങ്ങിയവരെ വിശദമായി ചോദ്യം ചെയ്യും.

Top