വിജിലന്‍സ് നടപടി ബാബുവിന് കുരുക്കാകും..കെ.ബാബുവിന്റെ ഭാര്യയുടേതുള്‍പ്പെടെ അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; മക്കളുടെ ലോക്കറുകള്‍ തുറന്ന് പരിശോധിക്കും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.ബാബുവിന്റെയും മക്കളുടേയും വസതികളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ ബാബുവിന്റെ ഭാര്യയുടേതുള്‍പ്പെടെ അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ബാബുവിന്റെ രണ്ട് മക്കളുടെ ലോക്കറുകളും അടുത്ത ദിവസം തന്നെ തുറന്ന് പരിശോധിക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. അതേസമയം ബാബുവിന്റെ പി.എ ആയ നന്ദകുമാര്‍, തോപ്പില്‍ ജോജി, ജിജോ എന്നിവരിലേക്കും അന്വേഷണം നീളുന്നുണ്ട്. നന്ദകുമാറിന്റെ ഭാര്യയുടെ ധനകാര്യസ്ഥാപനത്തിലും പരിശോധന നടത്തും.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അതീവ രഹസ്യമായി വിജിലന്‍സ് സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത് മുന്‍ മന്ത്രി കെ. ബാബു സമ്പാദിച്ച സ്വത്തുവകകളുടെ നീണ്ട പട്ടിക. അങ്കമാലിയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിക്കുകയും രാഷ്ട്രീയമല്ലാതെ മറ്റ് ഉപജീവനമാര്‍ഗമൊന്നും ഇല്ലാതിരിക്കുകയും ചെയ്ത കെ. ബാബുവിന്‍െറ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വളര്‍ച്ച വിസ്മയാവഹമായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്‍െറ വിലയിരുത്തല്‍. 2011 മുതല്‍ അഞ്ചുവര്‍ഷം എക്സൈസ് മന്ത്രിയായിരുന്ന കാലത്താണ് സ്വത്തുക്കള്‍ സമ്പാദിച്ച് കൂട്ടിയതെന്നും ആഗസ്റ്റ് 31ന് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു.K._Babu_Minister

അതേസമയം ബാബുവിന്റെ വീട്ടില്‍ നിന്നും തമിഴ് ആധാരത്തിന്റെ പകര്‍പ്പും ഒന്നരലക്ഷം രൂപയും ഇന്നലെ പിടിച്ചെടുത്തിരുന്നു. തേനിയിലെ 120 ഏക്കര്‍ സ്ഥലത്തിന്റെ ആധാരമാകാം ഇതെന്നാണ് വിജിലന്‍സിന്റെ സംശയം. കൂടാതെ പാലാരിവട്ടത്തെ പോളക്കുളം റിനൈ മെഡിസിറ്റിയില്‍ ഉടമസ്ഥാവകാശം, തൃപ്പൂണിത്തുറയിലെ റോയല്‍ ബേക്കറിയില്‍ പങ്കാളിത്തം എന്നിവയും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂത്ത മകളുടെ ഭര്‍ത്താവിന്റെ പിതാവുമായി ചേര്‍ന്ന് തൊടുപുഴയില്‍ ഇന്റര്‍ലോക്‌സ് ബ്രിക്‌സ് വ്യാപാര സ്ഥാപനം, തൃപ്പൂണിത്തുറ ഏരൂര്‍ ലേബര്‍ ജംക്ഷനിലെ ഇംപാക്റ്റ് സ്റ്റീല്‍ കമ്പനിയില്‍ പങ്കാളിത്തം, തോപ്പില്‍ ജോജി എന്നയാളുമായുളള പങ്കാളിത്ത കച്ചവടം, പി.ഡി ശ്രീകുമാറും ബാബുറാമുമായി ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് കച്ചവടം എന്നീ കാര്യങ്ങളും വിജിലന്‍സ് ബാബുവിനെതിരെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബാബുവിന്റെ ബിനാമികളെന്ന് വിജിലന്‍സ് ആരോപിക്കുന്ന മോഹനന്റെയും ബാബുറാമിന്റെയും സാധാരണ ജീവിതത്തില്‍ നിന്നും ധനികരിലേക്കുളള ചുവടുമാറ്റം പെട്ടന്നായിരുന്നെന്നും എഫ്.ഐ.ആറില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു. ബാബുറാം നെട്ടൂര്‍ സ്വദേശിയാണ്. ഉന്നതരുടെ സ്ഥലം ഇടപാടുകള്‍ക്ക് ഇടനിലക്കാരനാണ് ബാബുറാം എന്നാണു പറയപ്പെടുന്നത്. അടുത്തകാലത്താണ് ബാബുറാമിന്റെ സാമ്പത്തികനിലയില്‍ കാര്യമായ കുതിപ്പുണ്ടായത്. ദേശീയ പാതയ്ക്ക് സമീപവും മറ്റും കോടികള്‍ വില വരുന്ന സ്ഥലം ഇയാളുടെ പേരിലുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കെ. ബാബു മന്ത്രിയായിരിക്കെ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ കരാറുകാരനായും ബാബുറാം പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

അതേസമയം ബാബുവിന്റെ ബിനാമിയാണെന്ന വാര്‍ത്ത ബാബുറാം നിഷേധിച്ചു. ബാബുവുമായി രാഷ്ട്രീയപരമായ ബന്ധംമാത്രമാണ് ഉള്ളത്. വിജിലന്‍സ് റെയ്ഡില്‍ തനിക്ക് ബാബുവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന ഒരു തുണ്ട് പേപ്പര്‍ പോലും വിജിന്‍സിന് കണ്ടെടുക്കാനായിട്ടില്ലെന്നും ബാബു റാം പറയുന്നു. എറണാകുളം ജില്ലയിലെ ബേക്കറി ശൃംഖലകളുടെ ഉടമയാണ് ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിക്കുന്ന മോഹനന്‍. തലശേരി സ്വദേശിയായ മോഹനന്‍ കാല്‍നൂറ്റാണ്ട് മുമ്പ് ബന്ധുവിന്റെ ബേക്കറിയില്‍ സഹായിയായി എത്തിയതായിരുന്നു. തൃപ്പൂണിത്തുറയിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന ഇയാള്‍ അഞ്ചു വര്‍ഷംകൊണ്ട് ബിസിനസില്‍ വന്‍ വളര്‍ച്ച നേടി. തൃപ്പൂണിത്തുറ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന റോയല്‍ ബേക്കറിയുടെ ശാഖകള്‍ ജില്ല മുഴുവന്‍ വ്യാപിപ്പിച്ചു. നഗരഹൃദയഭാഗങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ഈടും വാടകയും നല്‍കിയാണ് ബേക്കറിക്കുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിയത് എന്നാല്‍ ബാബുവിന്റെ ബിനാമിയാണ് താനെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നായിരുന്നു മോഹനന്റെ പ്രതികരണം. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വെച്ച പണമാണ് വിജിലന്‍സ് പിടിച്ചെടുത്ത്. യാതൊരു തെളിവുമില്ലാതെയാണ് വിജിലന്‍സിന്റെ റെയ്‌ഡെന്നും മോഹനന്‍ ആരോപിക്കുന്നു.

പോളക്കുളം ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഓഹരി പങ്കാളിത്തം, തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് സ്വദേശി മോഹനന്‍െറ റോയല്‍ ബേക്കറിയില്‍ പങ്കാളിത്തം, തൊടുപുഴയിലെ മൂത്തമകളുടെ ഭര്‍തൃപിതാവ് നടത്തുന്ന ഇന്‍റര്‍ലോക് ബ്രിക്സ് യൂനിറ്റില്‍ പങ്കാളിത്തം, കുമ്പളം സ്വദേശി ബാബുറാം, പി.ഡി. ശ്രീകുമാര്‍, തോപ്പില്‍ ജോജി എന്നിവരുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തൃപ്പൂണിത്തുറ എരൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇംപാക്ട് സ്റ്റീല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തം…  ഇങ്ങനെ പോകുന്നു ബാബുവിന്‍െറ ബിസിനസ് സംരംഭങ്ങള്‍ എന്നാണ് എഫ്.ഐ.ആറിലെ ആരോപണങ്ങള്‍. ഇതുകൂടാതെയാണ് മക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ വാങ്ങിയ വസ്തുക്കള്‍, ആഡംബര വാഹനങ്ങള്‍ എന്നിവ.K_BABU

2012ല്‍ മകള്‍ ആതിരയുടെ വിവാഹത്തിന് അദ്ദേഹം 45 ലക്ഷം രൂപ വിലയുള്ള കെ.എല്‍ 38 ഡി 6005 നമ്പര്‍ രജിസ്ട്രേഷനുള്ള ബെന്‍സ് കാര്‍ ഭാര്‍തൃപിതാവ് രവീന്ദ്രന്‍െറ പേരില്‍ വാങ്ങിക്കൊടുത്തുവെന്നും ബാര്‍ കോഴ ആരോപണം ശക്തമായപ്പോള്‍ ഇത് ജാസ്മിന്‍ എന്നയാള്‍ക്ക് മറിച്ചുവിറ്റുവെന്നും വിശദീകരിക്കുന്നുണ്ട്. ആതിരയുടെ പേരില്‍ നിസ്സാന്‍ മൈക്ര എക്സ് പി പ്രീമിയം ബി.എസ് 4 കാറും വാങ്ങിനല്‍കി. ബാബുവിന്‍െറ പേരില്‍ ഒമ്പത് ലക്ഷം രൂപ വിലവരുന്ന ടൊയോട്ട ഇന്നോവ കാറാണുള്ളത്. സ്വന്തം വീട് ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിക്കുകയും ചെയ്തു. മകള്‍ ഐശ്വര്യയുടെ വിവാഹം ആഡംബരപൂര്‍വം കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തുകയും ചെയ്തു. ഈ കാലത്തുതന്നെ തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി വാങ്ങുകയും ചെയ്തു.

മന്ത്രി എന്ന നിലയില്‍ അവിഹിതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് മൂന്നാം പ്രതി മോഹനനുമായി ചേര്‍ന്ന് തൃപ്പൂണിത്തുറയില്‍ റോയല്‍ ബേക്കേഴ്സ് എന്ന പേരില്‍ ബിനാമി ബിസിനസ് തുടങ്ങിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

Top