തെളിവുകള്‍ പ്രതികൂലം…പിള്ളക്ക് ശേഷം ബാബു അഴിമതി കുറ്റത്തിന് ജയിലിലേക്ക് ?

തിരുവനന്തപുരം :ആര്‍ ബാലകൃഷ്ണപിള്ളക്ക് ശേഷം അഴിമതി കുറ്റത്തിന് ജയിലിലാവുന്ന മുന്‍മന്ത്രി എന്ന അംഗീകാരം കെ ബാബുവിന് വൈകാതെ ലഭിക്കും. കാരണം ഏറ്റവും നിര്‍ണായകമായ ഒരു രേഖയാണ് ബാബുവിന്റെ വീട്ടില്‍ നിന്നും വിജിലന്‍സ് സംഘത്തിന് ലഭിച്ചിരിക്കുന്നത്.അന്യോഷണം തുടരുന്നതിനിടെ കെ.ബാബുവിന്‍െറ മകളുടെ ബാങ്ക് ലോക്കറില്‍നിന്ന് 117 പവന്‍ കണ്ടെടുക്കുകയും ചെയ്തു. ബാബുവിന്‍െറ അനധികൃത സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം തുടരുന്നു. ഇതിന്‍െറഭാഗമായി തിങ്കളാഴ്ച പാലാരിവട്ടം വെണ്ണലയിലെ പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയിലും പരിശോധന നടത്തി. ഇവിടെ ബാബുവിന്‍െറ മകള്‍ ഐശ്വര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍നിന്ന് 25 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 117 പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തു.

ഐശ്വര്യയുടെ ഭര്‍ത്താവും ജോയന്‍റ് അക്കൗണ്ട് ഉടമയുമായ വിപിന്‍െറ സാന്നിധ്യത്തിലാണ് വിജിലന്‍സ് ലോക്കര്‍ തുറന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ബിജി ജോര്‍ജിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍തന്നെ വെച്ച് സീല്‍ചെയ്തു. ഇതിന്‍െറ റിപ്പോര്‍ട്ട് ചൊവ്വാഴ്ച വിജിലന്‍സ് കോടതിയില്‍ നല്‍കും. രണ്ടു വര്‍ ഷം മുമ്പാ യിരുന്നു ഐശ്വര്യയുടെ വിവാഹം. അന്ന് ബാബു നല്‍കിയതാണ് ഈ സ്വര്‍ണാഭരണങ്ങളെന്നാണ് നിഗമനം. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു വിവാഹം.ഇതിന്‍െറ ചെലവ് വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ആഭരണങ്ങള്‍ കണ്ടെടുത്തതോടെ അനധികൃത സ്വത്തിനെപ്പറ്റി കൂടുതല്‍ തെളിവായി എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മകളുടെ വിവാഹത്തിനായി ബാങ്ക് വായ്പയെടുത്തതായി രേഖയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കല്ലുവാതുക്കല്‍ മദ്യ ദുരന്തകേസില്‍ മദ്യരാജാവ് ആയിരുന്ന മണിച്ചന്റെ വീട്ടില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച മാസപ്പടി ഡയറിക്ക് സമാനമാണ് ബാബുവിന്റെ വീട്ടില്‍ നിന്നും ലഭിച്ച രേഖ.

ബാബുവിന് പണം നല്‍കിയ ബാര്‍ ഉടമകളുടെ പേരുകളും നല്‍കിയ തുകയും രേഖപ്പെടുത്തിയ പട്ടികയാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. പട്ടികയില്‍ പേരുള്ള ബാര്‍ ഉടമകളെ വിജിലന്‍സ് തിങ്കളാഴ്ച മുതല്‍ ചോദ്യം ചെയ്തു തുടങ്ങും.K_BABU

ബാറുടമ അസോസിയേഷന്റെ രഹസ്യബുക്കിലും യുഡിഎഫ് നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ തെളിവുകള്‍ ലഭ്യമാണ്. അതിന്റെ ഫോട്ടോകോപ്പിയും വിജിലന്‍സ് ശേഖരിച്ചു കഴിഞ്ഞു. ഇതും ബാബുവിന്റെ വീട്ടില്‍ നിന്നും ലഭിച്ച രേഖയും ഒന്നാണെന്നതാണ് കെ ബാബുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബാബു 10 കോടി വാങ്ങിയെന്നായിരുന്നു നേരത്തെ ബിജു രമേശ് വെളിപ്പെടുത്തിയത്.

ബാബുവിന് പണം എത്തിക്കാന്‍ സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥര്‍ ഇടനില നിന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ബാബുവിനെതിരെ നേരത്തെ ത്വരിത പരിശോധന നടത്തിയ ഉദ്യോഗസ്ഥരെയും പോലീസ് ചോദ്യം ചെയ്യും. ഇതില്‍ എസ് പി നിശാന്തിനിയെയും വിജിലന്‍സ് ചോദ്യം ചെയ്യുംയ കെ എല്‍ ആന്റണി, ആര്‍ നിശാന്തിനി രമേശ് എന്നിവരെയാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യുക. ഇതില്‍ മുന്നു പേരും കെ ബാബുവിനെ കുറ്റവിമുക്തനാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കും.
അതേസമയം കെ. ബാബുവിന്‍റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാമിന്‍റെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചു. 41 സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയതിന്‍റെ രേഖകളാണ് ലഭിച്ചത്. പനങ്ങാട്, തൃപ്പുണ്ണിത്തുറ, മരട് എന്നീ സ്ഥലങ്ങളിലാണ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയത്. ബാബുറാമിന്‍റെ ബാങ്ക് ലോക്കറുകള്‍ ഉടന്‍ തുറക്കും. ബാബുവിന്‍റെ പി.എ നന്ദകുമാറിനെയും വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ബാബു മന്ത്രിയായിരുന്ന സമയത്ത് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പേരിലും അനധികൃത സ്വത്തുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്.Jacob-Thomas

റെയ്ഡില്‍ കണ്ടെടുത്ത രേഖകളും സ്വത്ത് വകകളും പണവും തിട്ടപ്പെടുത്തിക്കഴിഞ്ഞു. പരിശോധനയുടെ ഭാഗമായി ബാബുവിന്‍റെയും ഭാര്യയുടേയും ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. അനധികൃത സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ രേഖകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന. മക്കളുടെ രണ്ട് ബാങ്ക് ലോക്കറുകള്‍ പരിശോധിക്കുകയും ഇത് മരവിപ്പിക്കുകയും ചെയ്തു. കൃത്യമായ കണക്ക് കാണിച്ചാലും പിടിച്ചെടുത്ത പണവും രേഖകളും വിജിലന്‍സ് തിരിച്ചു നല്‍കില്ല.

പതിനൊന്നര ലക്ഷത്തോളം രൂപയും വസ്തു രേഖകളുമാണ് കെ ബാബുവിന്‍റെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയത്. മന്ത്രിയായതിന് ശേഷം ബാബുവിന്‍റെയും ബന്ധുക്കളുടേയും സ്വത്തില്‍ വര്‍ധന ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൂടാതെ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയും പരിഗണിച്ചാണ് വിജിലന്‍സ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
തെളിവുകള്‍ ബാബുവിന് എതിരായ പശ്ചാത്തലത്തില്‍ ബാബുവിന് അഴിക്കുള്ളില്‍ വഴി തുറക്കാനാണ് സാധ്യത.

Top