കെ ബാബുവിന്റെ വീട്ടിലെ റെയ്ഡിനെക്കുറിച്ച് ജേക്കബ്ബ് തോമസ് പറയുന്നതിങ്ങനെ

തിരുവനന്തപുരം: റെയ്ഡിലൂടെ അഴിമതി വിമുക്ത കേരളമാണ് ലക്ഷ്യമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. കെ ബാബുവിന്റെ വീട്ടിലെ റെയ്ഡിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബുവിന്റെ വീട്ടില്‍ വസതിയിലെ വിജിലന്‍സ് റെയ്ഡ് നിയമപരമായ നടപടിക്രമം മാത്രമാണെന്നു ജേക്കബ്ബ് തോമസ് പറഞ്ഞു.

വിജിലന്‍സ് അവരുടെ ജോലിയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ അഴിമതി വിമുക്തമാക്കുകയാണ് ലക്ഷ്യം. നമ്മുടെ സംസ്ഥാനത്തെ സുന്ദരമാക്കുക എല്ലാവരുടെയും ലക്ഷ്യമാണ്. അതിന് കൂട്ടായി പ്രവര്‍ത്തിക്കാം.

അഴിമതി രഹിത കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം. ലളിതകുമാരി കേസില്‍ സുപ്രീം കോടതി 2014ല്‍ നടത്തിയ ഉത്തരവ് പ്രകാരം ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടാല്‍ മാത്രമേ വിജിലന്‍സിന് കേസെടുക്കാന്‍ കഴിയൂ. ആ നടപടി മാത്രമേ വിജിലന്‍സ് സ്വീകരിച്ചിട്ടുള്ളുവെന്നും ജേക്കബ് തോമസ് പറഞ്ഞു.

Top