കണ്ണൂര്‍: ഇരിക്കൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ബിനോയ് തോമസിന് വിജയ സാധ്യതയെന്ന് വിലയിരുത്തലുകള്‍. കോണ്‍ഗ്രസ് കോട്ടകള്‍ പലതും വിമത സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി രംഗത്തെത്തിയതോടെയാണ് മത്സര ചിത്രത്തില്‍ നിന്ന് കെ സി ജോസഫ് പുറത്തായത്. മൂന്ന് പതിറ്റാണ്ട് ഇരിക്കൂരില്‍ എംഎല്‍എയായിരുന്ന കെസി ജോസഫ് കോണ്‍ഗ്രസിന്റെ വിമത മുന്നേറ്റത്തിലാണ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളപ്പെട്ടത്.
കെസി ജോസഫിനെതിരായ വികാരം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നെങ്കില്‍ പിന്നീട് ചിത്രം മാറി മറിയുകയായിരുന്നു. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എന്ന നിലയിലേയ്ക്ക് അഡ്വ ബിനോയ് തോമസിനെ യുഡിഎഫ് കേന്ദ്രങ്ങള്‍ സ്വീകരിച്ചു. ഇതോടെ കടുത്ത മത്സരത്തിലേയക്ക് മണ്ഡലം മാറുകയായിരുന്നു. ഇനി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെടി ജോസും ബിനോയ് തോമസും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ തവണ 11,757 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ഇരിക്കൂരില്‍ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് കെ സി ജോസഫ് തോല്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍ എന്നാണ് ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരിക്കൂരിന്റെ പ്രശ്‌നം മനസ്സിലാക്കാനുള്ള ഒരാള്‍ ആവണം സ്ഥാനാര്‍ത്ഥി എന്ന നിശ്ചദാര്‍ഢ്യത്തോടെ ഇരിക്കൂറുകാര്‍ രംഗത്തിറങ്ങിയതാണ് കെ സി നേരിടുന്ന വെല്ലുവിളി.
ഇരിക്കൂറില്‍ ഇതുവരെ നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ ആദ്യത്തെ അഞ്ചുതവണ എല്‍ഡിഎഫിനായിരുന്നു വിജയം. 1977 മുതല്‍ ഒന്‍പതു തവണ യു.ഡി.എഫ്. വിജയിച്ചു. ഇതില്‍ ഏഴു തവണയും കെ.സി. ജോസഫായിരുന്നു വിജയി. ചങ്ങനാശേരിക്കാരനായ കെ.സി. ജോസഫ് 1982ലാണ് ആദ്യമായി ഇരിക്കൂറില്‍ മത്സരിക്കാനെത്തുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം യുഡിഎഫിന് അടിപതറിയപ്പോഴും ഇരിക്കൂറില്‍ 17,500 വോട്ടിന്റെ ലീഡ് നേടാന്‍ സാധിച്ചു. എന്നാല്‍, പതിനായിരത്തിലേറെ വോട്ടെങ്കിലും യുഡിഎഫ് വിമതന്‍ പിടിച്ചാല്‍ കെ സി ജോസഫിന്റെ കാര്യം അവതാളത്തിലാകും.
അടുത്തിടെ മണ്ഡലത്തില്‍ മുസ്ലിംലീഗ് നേതൃത്വവും കെ സി ജോസഫിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, ഇത് തനിക്ക് വിനയാകുമെന്ന് ബോധ്യമായതോടെ കെ സി തന്നെ ഇടപെട്ടാണ് പിണക്കങ്ങള്‍ തീര്‍ത്തത്. എന്നാല്‍ ബിനോയ് തോമസിന്റെ ജനപിന്തുണ വര്‍ദ്ധിച്ചത് തന്നെയാണ് കെ സി ജോസഫിന്റെ കടുത്ത ഭീഷണി. കര്‍ഷക കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് എന്ന നിലയിലും ജനശ്രീ ജില്ലാ കോഓഡിനേറ്റര്‍ എന്ന നിലയിലും ബിനോയ് തോമസിന് പലയിടങ്ങളിലും പിന്തുണയുണ്ട്. ഫലത്തില്‍ മണ്ഡലത്തില്‍ ത്രികോണ മത്സരം നടക്കുന്നുവെന്ന പൊതുവികാരം ഇരിക്കൂറിലുണ്ട്.
ഇരിക്കൂറില്‍ കോണ്‍ഗ്രസ് നിരീക്ഷക സംഘം കെ.സി ജോസഫിന് വിജയ സാധ്യത ഇല്ലെന്നും 4000 വോട്ടിനു തോല്‍ക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു .അതിനെ സാധൂകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. .ഇരിക്കൂറില്‍ കെ.സി മല്‍സരിച്ചാല്‍ ഇടതുസ്ഥാനാര്‍ഥി വിജയിക്കും എന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍ .എന്നാല്‍ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.നാടിന്റെ സ്വന്തം മണ്ഡലം നിറഞ്ഞു നില്‍ക്കുന്ന ചെറുപ്പക്കാരനായ കോണ്‍ഗ്രസുകാരന്‍ രംഗത്തു വന്നത് മലയോര മേഖലയിലെ യു.ഡി.എഫ് കേന്ദ്രങ്ങളെ മാറ്റി ചിന്തിപ്പിക്കുകയും കോണ്‍ഗ്രസുകാര്‍ ബിനോയിക്കായി രംഗത്തിറങ്ങുകയും ചെയ്യുകയായിരുന്നു.ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ കാദറും ഫെയ്‌സ് ബുക്ക് കൂട്ടായ്മകളിലെ ഇരുപതിനായിരത്തോളം മെമ്പേഴ്‌സും ചടുലമായ പ്രവര്‍ത്തനമാണ് കാഴ്ച്ച വെക്കുന്നത് .ഇതു വിജയിത്തില്‍ ബിനോയിയെ എത്തിച്ചിരിക്കയാണ്.കെ.സി ജോസഫ് മൂന്നാം സ്താനത്തേക്കും തള്ളപ്പെട്ടു നില്‍ക്കുന്ന ചിത്രമാണ് ഇരിക്കൂറില്‍ കാണുന്നത് .