ഇരിക്കൂര്‍ കെസി ജോസഫിന് എഴുതികൊടുത്തതാണോ?മറ്റാരെങ്കിലും സ്ഥാനാര്‍ത്ഥിയാകണം എന്ന് പറഞ്ഞവര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫ് വക തെറി വിളി,ഫേയ്‌സ്ബുക്കില്‍ ഗുണ്ടായിസം കാണിക്കുന്നത് കെസിയുടെ സ്വന്തം സിസി രാജന്‍.

കൊച്ചി:ഇരിക്കൂര്‍ മണ്ഡലത്തില്‍ കെസി ജോസഫ് എന്നല്ലാതെ മറ്റൊരു പേര് ആരും പറഞ്ഞ് പോകരുത്.അപേക്ഷയല്ല ആജ്ഞയാണ്.ഇല്ലേല്‍ മൂക്ക് ചെത്തിക്കളയും.ഫേയ്‌സ്ബുക്കില്‍ ഇരിക്കൂര്‍ മണ്ഡലത്തെ പറ്റി ആര് എന്ത് പോസ്റ്റിട്ടാലും മന്ത്രി കെസി ജോസഫിന്റെ അനുയായികളുടെ തെറിവിളി.ഇതിനായി പ്രത്യേക ഒരു ടീമിനെ തന്നെ മന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.

കെസിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്ള സിസി രാജന്‍ എന്നയാളാണ് ഫേയ്‌സ്ബുക്കില്‍ അദ്ധേഹത്തിന്റെ ചാവേറായി രംഗത്തുള്ളത്.ഇരിക്കൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ഉടന്‍ രാജന്‍ കയറി തെറി വിളിക്കുകയാണെന്നാണ് ആക്ഷേപം.cc rajan

 

35 കൊല്ലത്തോളമായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കെസി ഇരിക്കൂറില്‍ നിന്ന് മാറുമോ എന്ന് ചോദിച്ചതിനാണ് പലരേയും ഇയാള്‍ തെറി വിളിച്ചത്.മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യതയുള്ള ഇറ്റതുപക്ഷ സ്ഥാനാര്‍ത്ഥിയെ പറ്റി പോസ്റ്റിട്ടാലിം ഇത് തന്നെ ഗതി.പലരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് രാജന്റെ പോസ്റ്റുകള്‍.

 

 

ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഇയാള്‍ കണ്ണൂര്‍ ജില്ലയിലെ തേര്‍ത്തല്ലിക്കാരനാണ്.
മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവര്‍ കയറിക്കൂടിയെന്ന ആക്ഷേപം മുന്‍പ് തന്നെയുണ്ടായിരുന്നു.എന്നാല്‍ ഇത് ഇപ്പോള്‍ രാജന്റെ ചെയ്തികളിലൂടെ ശരിയാണെന്ന് ബോധ്യപ്പെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.മന്ത്രിയുടെ അടുത്തയാളായിട്ടും രാജനെ നിലക്ക് നിര്‍ത്താന്‍ കെസി ജോസഫ് തയ്യാറാകാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.ജഡ്ജിയെ തെറി വിളിച്ച മന്ത്രിയല്ലേ….ഓരോരുത്തര്‍ക്കും അര്‍ഹിച്ചതേ ലഭിക്കൂ.രാജനെ ചൂണ്ടി ജനം പറയുന്നതിതിയാണ്.

Top