മുരളീധരൻ ബിജെപിയിലേക്ക് പോകുമോ ? മുരളി ഇടഞ്ഞു നിൽക്കുന്നു ! കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ വിട്ടുനിൽക്കും

തിരുവനന്തപുരം: കോൺഗ്രസിൽ കലാപം തുടരുന്നു .കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. യുഡിഎഫിന് തോൽവി നേരിട്ട തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് യോ​ഗം വിളിച്ചത്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന് പറയാനുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ കെ മുരളീധരൻ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും യോ​ഗത്തിൽ പങ്കെടുക്കില്ല.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരൻ യോഗങ്ങളിൽ പങ്കെടുക്കില്ല.

തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ തൽക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു.മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കൾ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല. തൃശ്ശൂരിലെ തോൽവി പഠിക്കാനുള്ള കോൺഗ്രസ് സമിതി കെ മുരളീധരനെ കണ്ടു.കെ സി ജോസഫിന്‍റെ അധ്യക്ഷതയിലുള്ള സംഘമാണ് മുരളിയിൽ നിന്ന് വിവരങ്ങൾ തേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശ്ശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തൃശ്ശൂർ ജയിച്ചാൽ മാത്രമേ കേരളത്തിൽ യുഡിഎഫിന് ഭരിക്കാൻ കഴിയൂ. പാർലമെന്‍റില്‍ ഉണ്ടായത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .സംഘടനാ തലത്തിൽ ഉണ്ടായ ചർച്ചകൾ സംസാരിച്ചു. തൃശ്ശൂരിലെ തോല്‍വി ഏതെങ്കിലും ഒരാളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നില്ല.കെപിസിസി നേതൃ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ സംഘടനാതലത്തില്‍ പരിഗണിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ എന്നിവരാണ് പങ്കെടുക്കുക. വൈകീട്ട് അഞ്ചരയ്ക്ക് യുഡിഎഫ് ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ നടക്കും.

Top