എന്റെ വരവിനെ അവര്‍ എന്തിന് എതിര്‍ക്കുന്നുവെന്ന് അറിയില്ല;മുല്ലപ്പള്ളിയുടെ രക്തത്തിനായി ദാഹിച്ചിട്ടില്ലയെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി ആവശ്യപ്പെട്ട് ആരേയും സമീപിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ എംപി. തന്റെ പേര് പരിഗണിക്കുന്നവെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടും അണികള്‍ വിളിച്ചിട്ടുമെല്ലാം അറിയുന്നു, എന്നാല്‍ എഐസിസിയില്‍ നിന്നും ഇതുവരേയും ഒരു ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും സുധാകരന്‍ എംപി പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ആദ്യം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് കെ സുധാകരന്റേത്.

തനിക്ക് ഒരു നേതാവിനോടും അയിത്തമില്ലെന്നും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒരു പ്രശ്‌നത്തിനും ഒത്തുതീര്‍പ്പ് ഉണ്ടാക്കാറില്ലെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു. തന്റെ രക്തത്തിന് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോടും സുധാകരന്‍ പ്രതികരിച്ചു. എന്തായാലും മുല്ലപ്പള്ളിയുടെ രക്തത്തിന് വേണ്ടി താന്‍ ദാഹിച്ചിട്ടില്ല, അതിന് വേണ്ട ഒരുവാക്ക് പോലും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലായെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരുടേതാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയരുന്ന മറ്റ് പേരുകള്‍. ദളിത് പ്രാതിനിധ്യം കണക്കിലെടുത്താണ് കൊടിക്കുന്നിലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ 70 വയസിന് മുകളിലുള്ളവര്‍ക്ക് അധ്യക്ഷ പദവി നല്‍കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഞാന്‍ ഒരു നേതാക്കള്‍ക്കും അയിത്തം കല്‍പ്പിച്ച് വ്യത്യസ്തനായി പെരുമാറിയിട്ടില്ല. എല്ലാവരും ഒരു പോലെയാണ്. എനിക്ക് ഒരു നേതാവിനോടും ശത്രുതയില്ല. എന്റെ വരവിനെ അവര്‍ എന്തിന് എതിര്‍ക്കുന്നുവെന്ന് എനിക്ക് അറിയില്ല. തടസം നില്‍ക്കുന്നത് നേതാക്കളാണെങ്കില്‍ അവരോട് മറുപടി പറയേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മുല്ലപ്പള്ളിയുടെ രക്തത്തിന് വേണ്ടി ദാഹിച്ചിട്ടില്ല. അതിന് വേണ്ട ഒരുവാക്ക് പോലും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അദ്ദേഹം എന്താണ് ധരിച്ചുവെച്ചതെന്ന് അറിയില്ല. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒരു കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുകയോ ആരെയും സമീപിച്ചിട്ടോ ഇല്ല. മെറിറ്റാണ് അതിന്റെ അടിസ്ഥാനം.’ കെ സുധാകരന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പഠിക്കുന്ന അശോക് ചവാൻ കമ്മിറ്റിയുടെ കൂടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് എത്തുക. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സുധാകരൻ അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ മുല്ലപ്പള്ളി രാജിക്ക് സന്നദ്ധനാവിരുത്തനോടെ ആ നീക്കം അവിടെ അവസാനിച്ചു. നിലവിൽ ഒരുവിഭാഗം നേതാക്കൾ സുധാകരന് വേണ്ടി രംഗത്തുണ്ട്. സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്‍പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് ഇവരുടെ വാദം.

അതേസമയം സുധാകരൻ വേണ്ടെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ. കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷനാക്കണമെന്നാണ് ഇവരുടെ ആവശ്യം. ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ വരുന്നത് കോണ്‍ഗ്രസിന്‍റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്.കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ കൊടിക്കുന്നിൽ സുരേഷ് തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. കേരളത്തില്‍ മാത്രമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ദളിതന് അയിത്തം കല്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനാണെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ് ഏഴു തവണ ലോക്‌സഭയിലേക്ക് ജയിച്ച വ്യക്തിയാണ് താനെന്നും ചൂണ്ടികാട്ടി.

മുല്ലപ്പള്ളിയുടെ രക്തത്തിന് വേണ്ടി താന്‍ ദാഹിച്ചിട്ടില്ലെന്നും സുധാകരൻ. തന്റെ രക്തത്തിന് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തിലുള്ള ഒരുവാക്ക് പോലും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലായെന്നും തനിക്ക് ഒരു നേതാവിനോടും അയിത്തമില്ലെന്നും പറഞ്ഞ സുധാകരന്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒരു പ്രശ്‌നത്തിനും ഒത്തുതീര്‍പ്പ് ഉണ്ടാക്കാറില്ലെന്നും കൂട്ടിചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ കോൺഗ്രസ് സംഘടന തലത്തിലെ അഴിച്ചുപണികൾക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മുതിർന്ന നേതാക്കളെയും ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങളെയും മാറ്റി നിർത്തി വി.ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിച്ച ഹൈക്കമാൻഡ് മാറ്റത്തിന്റെ സൂചന നൽകി കഴിഞ്ഞു. അടുത്തതായി കെപിസിസി അധ്യക്ഷ സ്ഥാനമാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തുടക്കം മുതൽ ഉയർന്ന് കേൾക്കുന്ന പേരുകളിൽ ഒന്നാണ് കെ സുധാകരന്റേത്. അണികൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവ് എന്ന് അറിയപ്പെടുമ്പോഴും സുധാകരനെ അധ്യക്ഷനാക്കുന്നതിൽ കോൺഗ്രസിലെ ഒരു വലിയ വിഭാഗത്തിന് എതിർപ്പുണ്ട്. അത് ഗ്രൂപ്പുകൾക്ക് അതീതമാണെന്നതാണ് മറ്റൊരു വസ്തുത. അത് ഹൈക്കമാൻഡിനെ അടക്കം അവർ അറിയിക്കുകയും ചെയ്തു കഴിഞ്ഞു. എന്നാൽ കെപിസിസി അധ്യക്ഷ പദവി ആവശ്യപ്പെട്ട് ആരേയും സമീപിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പഠിക്കുന്ന അശോക് ചവാൻ കമ്മിറ്റിയുടെ കൂടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് എത്തുക. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സുധാകരൻ അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ മുല്ലപ്പള്ളി രാജിക്ക് സന്നദ്ധനാവിരുത്തനോടെ ആ നീക്കം അവിടെ അവസാനിച്ചു. നിലവിൽ ഒരുവിഭാഗം നേതാക്കൾ സുധാകരന് വേണ്ടി രംഗത്തുണ്ട്. സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്‍പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് ഇവരുടെ വാദം.

Top