സതീശനും സുധാകരനും പ്രകോപനമുണ്ടാക്കി!.കോൺഗ്രസ് തർക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സോണിയ ഗാന്ധി.സുധാകരയുഗവും അവസാനിക്കും

ന്യുഡൽഹി :സുധാകരനും വിഡിസതീശനും എതിരെ സോണിയ ഗാന്ധി .സംസ്ഥാന കോൺഗ്രസ്സിലെ തർക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സോണിയ ഗാന്ധി. പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കെപിസിസി നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചതായി സോണിയ വിലയിരുത്തി . ഈ സാഹചര്യത്തിൽ നേതൃപദവി ഏറ്റെടുത്തവർ മിതത്വം പാലിക്കണമെന്ന് സോണിയാ ഗാന്ധി കെപിസിസി നേതൃത്വത്തിന് നിർദ്ദേശം നൽകി.

കോൺഗ്രസിലെ തർക്കങ്ങൾ പരിധിവിട്ടതോടെയാണ് സോണിയ ഗാന്ധി താരീഖ് അൻവ്വറിനെ അതൃപ്തി അറിയിച്ചത്. നേതൃപദവി ഏറ്റെടുത്തവർ പക്വത പാലിച്ചില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ. പ്രശ്നങ്ങൾ തീർക്കുന്നതിന് പകരം കെപിസിസി ഭാരവാഹികൾ തന്നെ പ്രകോപനം ഉണ്ടാക്കിയത് തെറ്റാണെന്ന അഭിപ്രായമാണ് സോണിയ ഗാന്ധിയ്ക്ക്.മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ പരാതി പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് നിർദേശവും സോണിയാഗാന്ധി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അവരുടെ വീടുകളിൽ സന്ദർശിച്ച് ചർച്ച നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനി നടക്കാനിരിക്കുന്നു കെപിസിസി, ഡിസിസി സംഘടനകളിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കണമെന്ന നിർദ്ദേശവും ഹൈക്കമാൻഡ് കെപിസിസിയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നേതാക്കൾ ഉമ്മൻ ചാണ്ടി ചെന്നിത്തല എന്നിവരുമായി വീണ്ടും വിശദമായ ചർച്ചകൾ നടത്തും. മുതിർന്ന നേതാക്കൾക്കെതിരെ ഔദ്യോഗികപക്ഷം പരസ്യമായി വിമർശനം ഉയർത്തിയതിൽ ഗ്രൂപ്പുകൾക്ക് അമർഷമുണ്ട്. വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ഗ്രൂപ്പുകൾ ഉറച്ചു നിന്നതോടെയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ സംസ്ഥാനത്ത് എത്തുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് എത്തുന്ന താരിഖ് കെപിസിസി പുനസംഘടന യുമായി ബന്ധപ്പെട്ട ചർച്ചകളിലും പങ്കെടുക്കും. മുതിർന്ന നേതാക്കളെ അനുനയിപ്പിച്ച് പുനസംഘടന ഉടൻ പൂർത്തിയാക്കാനാണ് കെപിസിസി ലക്ഷ്യമിടുന്നത്.

അതേസമയം കോണ്‍ഗ്രസിലെ പ്രശ്നങ്ങളും പരിഭവങ്ങളും പരിഹരിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു . ഇന്ദിരാഭവനില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം. തര്‍ക്കങ്ങള്‍ അവസാനിച്ചു. ഇനി ചര്‍ച്ചയില്ലെന്നും സുധാകരന്‍ പറഞ്ഞു. മഞ്ഞുരുകിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മഞ്ഞ് ഉണ്ടായിട്ടില്ല ഉരുകാനെന്നുംപ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് ഹൈക്കാന്‍ഡിനെ അറിയിച്ചുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top