സുധാകരൻ ഇടഞ്ഞു.കണ്ണൂരിൽ കോൺഗ്രസ് പൂജ്യരാകും!നേതൃത്വത്തെ കടന്നാക്രമിച്ച് കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. മട്ടന്നൂര്‍ ആര്‍എസ്‌പിക്ക് നല്‍കിയ തീരുമാനം ഏകപക്ഷീയമാണ്. കണ്ണൂരിലെ കാര്യങ്ങള്‍ വര്‍ക്കിങ് പ്രസിഡന്റായ തന്നോട്‌ പോലും ചര്‍ച്ച ചെയ്‌തില്ല. പല നേതാക്കളും ഇടപെടലുകൾ നടത്തി. എല്ലാ പ്രശ്‌നങ്ങളിലും ഇന്നു വൈകിട്ടു പരിഹാരമുണ്ടാകുെമന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് നിശ്ചയിച്ചിരുന്ന മാനദണ്ഡലങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും സംസ്ഥാന നേതൃത്വത്തിനാണെന്നും സുധാകരന്‍ പറഞ്ഞു.

ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ നോക്കിയാണ് എല്ലാ ജില്ലയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നും സുധാകരന്‍ പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട പിസി ചാക്കോയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് കളിച്ചതിനെ ചോദ്യം ചെയ്താണ് പുറത്തുപോയത്. പല ജില്ലകളിലും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുകയാണ്. സ്ഥാനാര്‍ഥികളെ ചോദ്യം ചെയ്ത് രംഗത്തുവന്നവരുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തരായവര്‍ രാജിവച്ചു. പ്രശ്‌നങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കെ സുധാകരന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയസാധ്യത എന്ന ഒറ്റകാര്യം പരിഗണിച്ചായിരിക്കണം സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടത് എന്നാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. എന്നാല്‍ അത് അട്ടിമറിക്കപ്പെട്ടു. ഗ്രൂപ്പ് താല്‍പ്പര്യം മാത്രമാണ് പരിഗണിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശക്തമായ നിലപാട് എടുക്കാത്തത് കാരണമാണ് എല്ലാ ജില്ലകളിലും പ്രശ്‌നങ്ങളുണ്ടായത്. എല്ലാ തര്‍ക്കങ്ങളും ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കുമെന്നാണ് കരുതുന്നത് എന്നും സുധാകരന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം പോലും ചോദിച്ചില്ല. കണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസി വൈസ് പ്രസിഡന്റായ എന്റെ അഭിപ്രായം പോലും ചോദിച്ചില്ല. മട്ടന്നൂര്‍ ആര്‍എസ്പിക്ക് നല്‍കിയ തീരുമാനം ഏകപക്ഷീയമാണ്. കെസി വേണുഗോപാല്‍ ഇടപെട്ടോ എന്ന ചോദ്യത്തിന് പല നേതാക്കലും ഇടപെടല്‍ നടത്തി എന്നായിരുന്നു സുധാകരന്റെ മറുപടി.

അതേസമയം തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പ്രതിഷേധം ശക്തമായി . യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം ഡിസിസിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഫിറോസ് കുന്നംപറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണോയെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു.

മലപ്പുറത്ത് പൊന്നാനി മണ്ഡലത്തിലെയും തവനൂര്‍ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ ചൊല്ലിയാണ് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. തവനൂര്‍ മണ്ഡലത്തിലാണ് ഫിറോസ് കുന്നുംപറമ്പില്‍ മത്സരിക്കുമെന്ന് ഏകദേശ ധാരണയായിരിക്കുന്നത്. ഫിറോസ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും ഫിറോസ് കുന്നുംപറമ്പില്‍ വെളിപ്പെടുത്തി . ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയില്‍ നേതൃക്ഷാമമില്ലെന്നും മത്സരിക്കാന്‍ പ്രാപ്തരായ നിരവധി നേതാക്കള്‍ ഉണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി ഫിറോസ് കുന്നംപറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലക്ക് പിന്തുണക്കുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി താന്‍ മത്സരത്തിനിറങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് ഫിറോസ് കുന്നംപറമ്പില്‍ വെളിപ്പെടുത്തിയത് . യുഡിഎഫ് നേതാക്കള്‍ തന്നെ വിളിക്കുകയും മത്സരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞിരുന്നു. തവനൂരില്‍ തന്റെ എതിരാളി ആരാണെന്നത് തനിക്ക് വിഷയമല്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

മന്ത്രി കെടി ജലീലിനെതിരെ ഫിറോസിനെ കളത്തിലിറക്കാന്‍ യുഡിഎഫ് നീക്കങ്ങള്‍ നടത്തുന്നതായി മുന്‍പ് സൂചനയുണ്ടായിരുന്നു . ഫിറോസ് സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയ രംഗത്തേക്കില്ല എന്നാണ് അന്നെല്ലാം ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞിരുന്നത്.

മന്ത്രി കെടി ജലീലിനെ പരാജയപ്പെടുത്തുന്നത് ലീഗിന്റെ അഭിമാന പ്രശ്നമാണ് .അതിനാനാലാണ് ജനസമ്മിതിയുള്ള ഫിറോസ് കുന്നംപറമ്പില്‍ എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് ഒറ്റക്കെട്ടായി എത്തിയതെന്നാണ് സൂചന. 2006നുശേഷം കെടി ജലീല്‍ ലീഗിനോട് നേരിട്ട് മത്സരിച്ചിട്ടില്ല.

അതേസമയം വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഭാരവാഹികൾ കൂട്ടരാജി സമർപ്പിച്ചു. പല മണ്ഡലങ്ങളിലും വിമത ഭീഷണി ഉയർന്നതോടെ നേതൃത്വം വെട്ടിലായി. ഫിറോസ് കുന്നുംപറമ്പിലിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനു വേണ്ടി എ ഗ്രൂപ്പിൻ്റെ രാപ്പകൽ സമരം തുടരുകയാണ്.

വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് ഭാരവാഹികൾ കൂട്ടരാജി സമർപ്പിച്ചത്. മൂന്ന് കെപിസിസി അംഗങ്ങളും രണ്ടു ജില്ലാ ഭാരവാഹികളും 14 മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലക്ക് പ്രസിഡന്റുമാരുമാണ് രാജിവെച്ചത്. കെട്ടി ഇറക്കിയ സ്ഥാനാർത്ഥി വേണ്ടെന്ന് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പാർട്ടി നടപടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ്. പാർട്ടി പ്രവർത്തകരുടെ മനസ് അറിഞ്ഞില്ലെങ്കിൽ പരാജയം ഉറപ്പാണ്. പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കില്ലെന്നും പ്രവർത്തകർ പറയുന്നു.

Top